തൃശൂർ: കേരള വർമ്മ കോളേജിലെ മുൻ എസ്എഫ്‌ഐ നേതാവ് പീഡനക്കേസിൽ അറസ്റ്റിൽ. കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന സനീഷ് ആണ് അറസ്റ്റിലായത്.
കോളേജിലെ മുൻ വിദ്യാർത്ഥിനിയുടെ പരാതിയിൽ വെസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐ പ്രവർത്തകയായിരുന്ന പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് വഞ്ചിക്കുകയായിരുന്നു. ഇത് മനസിലാക്കിയ പെൺകുട്ടി പ്രണയത്തിൽ നിന്നും പിൻമാറി.
എന്നാൽ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന വ്യാജനേ സംസാരിക്കാമെന്ന് പറഞ്ഞ് ക്ലാസ് മുറിയിൽ വിളിച്ചുകൊണ്ടുപോയി മുറിയടച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ വർഷം (2023) മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.















