തൃശൂർ: പുള്ളിമാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ തോട്ടം തൊഴിലാളികൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. തൃശൂർ പാലപ്പിള്ളിയിലാണ് സംഭവമുണ്ടായത്. നാല് തോട്ടം തൊഴിലാളികൾക്കെതിരെയാണ് കേസെടുത്തത്. വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രതികൾ മാനിനെ എന്ത് ചെയ്തുവെന്ന് സംബന്ധിച്ച് വ്യക്തതയില്ലെന്ന് വനംവകുപ്പ് അറിയിച്ചു. പ്രതികൾ കർണാടകയിലേക്ക് കടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.















