ആരെയെങ്കിലും നിർബന്ധിച്ച് പന്നിയിറച്ചി വാങ്ങിപ്പിച്ചോ? പന്നിയുടെ കാര്യത്തിൽ മാത്രം എന്താ ഇങ്ങനൊരു പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരെയെങ്കിലും നിർബന്ധിച്ച് പന്നിയിറച്ചി വാങ്ങിപ്പിച്ചോ? പന്നിയുടെ കാര്യത്തിൽ മാത്രം എന്താ ഇങ്ങനൊരു പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 12:00 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: വയനാട്ടിലെ ദുരിത ബാധിതർക്ക് വീടൊരുക്കാൻ ഡിവൈഎഫ്‌ഐ നടത്തിയ പോർക്ക് (പന്നിയിറച്ചി) ചലഞ്ചുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. എന്താ പന്നിയുടെ കാര്യത്തിൽ മാത്രം ഇങ്ങനൊരു പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ആയിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പ്രതികരണം. ഞങ്ങൾ ആരെയെങ്കിലും നിർബന്ധിച്ച് പന്നിയിറച്ചി വാങ്ങിപ്പിച്ചോയെന്നും സനോജ് ചോദിച്ചു.

ഡിവൈഎഫ്‌ഐയുടെ പരിപാടിയിലൂടെ മതനിന്ദ ഒളിച്ചുകടത്തുകയാണെന്ന് സമസ്ത നേതാവും എസ്-വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി ആരോപിച്ചിരുന്നു. എന്നാൽ കൂടത്തായിമാരുടെ ആഹ്വാനം കേട്ട് കേരളത്തിലെ മുസ്ലീങ്ങൾ എല്ലാവരും ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതുന്നുണ്ടോയെന്ന് ആയിരുന്നു സനോജിന്റെ മറുപടി.

പന്നി കർഷകർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൊടുത്ത വാർത്ത കണ്ടു. അപ്പോൾ ഇസ്ലാം മതവിശ്വാസികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം സ്വീകരിക്കരുതെന്നാണോ ഇവർ പ്രചരിപ്പിക്കുന്നതെന്ന് സനോജ് ചോദിച്ചു.

കൂടത്തായിമാരുടെ ആഹ്വാനമനുസരിച്ചാണെങ്കിൽ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങാൻ പറ്റുമോയെന്ന് സനോജ് ചോദിച്ചു. സർക്കാർ ജോലിയിലും പ്രവേശിക്കാൻ പറ്റില്ല, കാരണം മദ്യം വിറ്റ പൈസയും ലോട്ടറിയിൽ നിന്നുളള വരുമാനവുമൊക്കെ സർക്കാർ ഖജനാവിൽ എത്തുന്നുണ്ട്.

ഡിവൈഎഫ്‌ഐയുടെ കോതമംഗലം നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പോർക്ക് ഫെസ്റ്റിനെതിരെ മതവാദികൾ രംഗത്തെത്തിയതോടെയാണ് പോർക്ക് ഫെസ്റ്റ് വിവാദമായത്. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ഡിവൈഎഫ്‌ഐ പിന്നോട്ടു പോകുന്ന പ്രശ്‌നമില്ലെന്നും വികെ സനോജ് പറഞ്ഞു.

പൊതുവായ പരിപാടികൾ നടത്തി ചലഞ്ച് നടത്തുന്നതിന് പകരം ഡിവൈഎഫ്‌ഐ എന്തിനാണ് പോത്ത് ഫെസ്റ്റും പോർക്കും ഫെസ്റ്റും സംഘടിപ്പിക്കുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ് ഡിവൈഎഫ്‌ഐയുടെ ലക്ഷ്യമെന്നും ആരോപണം ഉയരുന്നുണ്ട്.

Tags: നാസർ ഫൈസി കൂടത്തായിവി.കെ സനോജ്ഡിവൈഎഫ്‌ഐdyfi keralaWayanad LandslidePork ChallengeDYFI Food ChallengePork Festപോർക്ക് (പന്നിയിറച്ചി)
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies