അവസാനം കണ്ടുകിട്ടി, അതും 75 വർഷത്തിനുശേഷം; കേരളത്തിൽ മുങ്ങിനടന്ന മൂങ്ങവലച്ചിറകൻ...
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവസാനം കണ്ടുകിട്ടി, അതും 75 വർഷത്തിനുശേഷം; കേരളത്തിൽ മുങ്ങിനടന്ന മൂങ്ങവലച്ചിറകൻ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 02:40 pm IST
FacebookTwitterWhatsAppTelegram

കേരളത്തിൽ നിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന അപൂർവയിനം തുമ്പിയെ വീണ്ടും കണ്ടെത്തി ഗവേഷകർ. തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ (എസ്ഇആർഎൽ) ഗവേഷക സംഘമാണ്  ഗ്ലിപ്റ്റോബാസിസ് ഡെൻ്റിഫെറ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മൂങ്ങവലച്ചിറകനെ കണ്ടെത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിലെ രാമവർമപുരം, പാലക്കാട് ജില്ലയിലെ പുതുനഗരം, മലപ്പുറം, കണ്ണൂർ ജില്ലയിലെ പള്ളിക്കുന്ന്, ഇടുക്കി ജില്ലയിലെ ചിന്നാർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ ഇവയെ ഗവേഷകർ കണ്ടെത്തി.

ഈ അപൂർവ്വയിനം തുമ്പിയെ  75 വർഷത്തിനുശേഷമാണ് വീണ്ടും കേരളത്തിൽ കണ്ടുകിട്ടുന്നത്. ഗവേഷകരായ ടി.ബി. സൂര്യനാരായണൻ, ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവിൻഡി എബ്രഹാം എന്നിവർ നടത്തിയ പഠനത്തിലാണ് മൂങ്ങവലച്ചിറകനെ കണ്ടെത്തിയത്. നേരത്തെ, നേപ്പാളിൽ നിന്നും ഗ്ലിപ്‌റ്റോബാസിസ് ഇനമായ ഗ്ലിപ്‌റ്റോബാസിസ് കോർണൂട്ടയെ ഗവേഷക സംഘം കണ്ടെത്തിയിരുന്നു. ഛത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ ഒരിനം തുമ്പിയെ കണ്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പകൽസമയങ്ങളിൽ പുല്ലുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഇവ രാത്രി സമയങ്ങളിലാണ് പ്രധാനമായും സഞ്ചരിക്കുന്നത്. രാത്രി സമയങ്ങളിൽ ലൈറ്റുകളും വിളക്കുകളിലെ വെട്ടവും ഈ അപൂർവ്വയിനം തുമ്പിയെ ആകർഷിക്കുന്നു. സെപ്തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് കേരളത്തിൽ മൂങ്ങവലച്ചിറകൻ പൊതുവേ കാണപ്പെടുന്നത്. അന്താരാഷ്‌ട്ര ശാസ്ത്ര ജേർണലായ സൂടാക്‌സയിലാണ് ഈ തുമ്പിയെ പറ്റിയുള്ള പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags: Owl fly
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

Latest News

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies