ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് ഏതൊരു സാധരണ കുടുംബവും പാടുപെടുന്നത്. ഇതിനിടെ മക്കളുടെ ആവശ്യം നിറവേറ്റാൻ നെട്ടോട്ടമാെടുന്നവരുമുണ്ട്. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കാതെ അവരെ വെള്ളം കുടിപ്പിക്കുന്ന മക്കളമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് മുംബൈയിൽ നിന്ന് പുറത്തു വരുന്നത്. ഐഫോൺ വാങ്ങി നൽകാൻ മൂന്നു ദിവസം പട്ടിണിക്കിടന്ന ഒരു മകന്റെ വാർത്തയാണിത്. ഒടുവിൽ ഇതിന് മുന്നിൽ പൂ വില്പനക്കാരിയായ അമ്മയ്‌ക്ക് വഴങ്ങേണ്ടിവന്നു.
ക്ഷേത്രത്തിന് മുന്നിൽ പൂ വിൽക്കുന്ന അവർ വളരെ കഷ്ടപ്പെട്ട് കടം അടക്കം വാങ്ങി ഒന്നര ലക്ഷത്തോളം രൂപ ഇതിന് വേണ്ടി സ്വരൂപിക്കുകയും, മകന് ഈ പണം നൽകുകയുമായിരുന്നു. മൊബൈൽ സ്റ്റോറിൽ നിന്നുള്ള ഒരു വീഡിയോയാണ് പുറത്തുവന്നത്. സ്ഥലം ഏതാണെന്ന് വ്യക്തമല്ല. അമ്മയ്‌ക്കൊപ്പമാണ് ഈ യുവാവ് എത്തിയത്. മകന്റെ സന്തോഷത്തിനാണ് വില നൽകുന്നതെന്ന് പറയുമ്പോഴും ആ അമ്മ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു.
വീഡിയോ പുറത്തുവന്നതോടെ മകനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അമ്മയുടെ കഠിനാദ്ധ്വാനത്തിന് വില നൽകാത്ത മകനെ നല്ലൊരു പാഠം പഠിപ്പിക്കണമെന്നാണ് ആൾക്കാരുടെ ആവശ്യം. ഷോപ്പിന്റെ ഉടമയാണ് വീഡിയോ കടയുടെ പ്രൊമോഷനായി വീഡിയോ എടുത്ത് പുറത്തുവിട്ടത്. ഇയാൾക്കെതിരെയും വിമർശനമുണ്ട്.
This Guy stopped eating food and was demanding iPhone from her mother, His mother finally relented and gave him money to buy iPhone. She sells flowers outside a mandir.
pic.twitter.com/CS59FAS4Z4— Ghar Ke Kalesh (@gharkekalesh) August 18, 2024
“>















