ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: പ്രോട്ടോകോൾ രൂപീകരിക്കാൻ ദേശീയ ദൗത്യസംഘം; നിർണായക തീരുമാനവുമായി സുപ്രീംകോടതി; ബംഗാൾ സർക്കാരിനും രൂക്ഷവിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: പ്രോട്ടോകോൾ രൂപീകരിക്കാൻ ദേശീയ ദൗത്യസംഘം; നിർണായക തീരുമാനവുമായി സുപ്രീംകോടതി; ബംഗാൾ സർക്കാരിനും രൂക്ഷവിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 12:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രോട്ടോകോൾ രൂപീകരിക്കാൻ ദേശീയ ദൗത്യ സംഘം രൂപീകരിക്കണമെന്ന് സുപ്രീംകോടതി. പത്തംഗ ദൗത്യസംഘം രൂപീകരിക്കാനാണ് കോടതിയുടെ നിർദ്ദേശം. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർണായക തീരുമാനം. രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കൊൽക്കത്തയിലുണ്ടായതെന്ന് കോടതി പറഞ്ഞു.

മറ്റുളളവരുടെ ആരോഗ്യം സംരക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അവസരങ്ങളിലെ സമത്വം എന്നതുപോലെ തന്നെ സുരക്ഷിതമായി ജോലി ചെയ്യാനുളള തൊഴിൽസാഹചര്യവും ഇവർ അർഹിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.

ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റീസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ ആശുപത്രിയിൽ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രി മാനേജ്‌മെന്റിനെയും മമത സർക്കാരിനെയും രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചു.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ടും സംസ്ഥാന സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ് ആശുപത്രി തകർക്കുന്നത് തടയാൻ ബംഗാൾ സർക്കാരിന് കഴിയാതിരുന്നതെന്ന് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. ഭയാനകമായ ഒരു കുറ്റകൃത്യത്തിന് വേദിയായ ആശുപത്രിയിൽ 24 മണിക്കൂറും സുരക്ഷയൊരുക്കേണ്ടത് പൊലീസിന്റെ ചുമതലയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ 12 മണിക്കൂറിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: Doctor SafetySupreme CourtKolkata policeWomen SafetyKolkata RG car HospitalDoctor deathCrime Kolkata
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies