മദ്യപിച്ച് ലക്കുകെട്ട യുവതിയോടിച്ച കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ടു. കാറാച്ചി ആസ്ഥാനമായ ബിസിനസുകാരന്റെ ഭാര്യയാണ് കാറോടിച്ചത്. കാറാച്ചിയിലെ കർസാസ് റോഡിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പാകിസ്താൻ മീഡിയയുടെ വിവരമനുസരിച്ച് വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യ നടാഷയാണ് പ്രതി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുൽ അഹമ്മദ് എനർജി ലിമിറ്റഡിന്റെ ചെയർമാണ് ഡാനിഷ്
ലക്കുകെട്ട യുവതി ഓടിച്ചിരുന്ന SUV അമിത വേഗത്തിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കാർ ബൈക്ക് യാത്രികരെയും കാൽനടക്കാരെയുമാണ് ഇടിച്ചു തെറിപ്പിച്ചത്. ബൈക്ക് യാത്രികർ തത്ക്ഷണം മരിച്ചപ്പോൾ കാൽനടക്കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കുണ്ട്. അപകടമുണ്ടായ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ പിടികൂടുകയായിരുന്നു.
کراچی میں “گل احمد انرجی لمٹیڈ” کے چئیرمین دانش اقبال کی بیوی نتاشا نے شراب کے نشے میں دھت ہو کر کارساز روڈ پر اپنی پراڈو سے پانچ لوگوں کچل دیے جن میں یونیورسٹی کی طالبہ آمنہ عارف اور ان والد بھی شامل ہیں۔ دونوں جان بحق ہوگئے۔ باقی زخمی ہیں۔ pic.twitter.com/kgK805Uxl1
— Jimmy Virk – Imranian (@JimmyVirkk) August 19, 2024
ലാൻഡ് ക്രൂയിസറാണ് ഇവർ ഓടിച്ചിരുന്നത്. നടുക്കുന്ന അപകട ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവർ ബോധമില്ലാതെ നിൽക്കുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇവരുടെ കാർ പിന്നീട് തലകീഴായി മറിഞ്ഞു കിടക്കുന്നതും കാണാം. ഡിവൈഡറിലേക്ക് പാഞ്ഞു കയറിയെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത ഇവരെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയയാക്കി.
CCTV footage of Karsaz’s road accident in Karachi released. A man along with his daughter can be seen riding on a motorbike when a white car hit them from behind.#TOKAlert #Karachi pic.twitter.com/kpLjNwsk34
— Times of Karachi (@TOKCityOfLights) August 20, 2024















