മലയാള സിനിമയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിവെച്ച പിണറായി സർക്കാരിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. നാലര വർഷത്തിനുശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. ഇതിനെതിരെയാണ് ജോയ് മാത്യു രംഗത്ത് വന്നിരിക്കുന്നത്.
“ഹേമകമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്ന ഇടതുപക്ഷ വിപ്ലവ സർക്കാരിന് അഭിവാദ്യങ്ങൾ. റിപ്പോർട്ട് പുറത്തുവിടാൻ വേണ്ടി പോരാടിയവർക്കും അഭിവാദ്യങ്ങൾ”-എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.
പെൺകുട്ടികളെ ലൈംഗികമായി മലയാള സിനിമയിൽ ചൂഷണം ചെയ്യുന്നു എന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടായിട്ടുപോലും റിപ്പോർട്ട് പുറത്തുവിടാതിരുന്ന ഇടതുപക്ഷ സർക്കാരിനെതിരെ പ്രതിഷേധം കനക്കുകയാണ്. റിപ്പോർട്ട് പുറത്തുവന്നിട്ടും നടപടി കൈക്കൊള്ളാത്തത് സിനിമയിലെ ലോബിയുമായി സർക്കാരിന് ബന്ധമുള്ളതിനാലാണെന്ന് മലയാള ചലച്ചിത്ര മേഖലയിൽ നിന്നടക്കം വിമർശനങ്ങൾ ഉയരുന്നു.