രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 14 അൽ ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തു. രാജ്യത്ത് ആക്രമണം ലക്ഷ്യമിട്ട് ആയുധ പരിശീലനമടക്കം നടത്തിവന്നരെയാണ് ഡൽഹി പൊലീസും എസ്ടിഎഫ് സംഘവും ചേർന്ന് പിടികൂടിയത്. യുപിയിലെയും രാജസ്ഥാനിലെയും STF(സ്പെഷ്യൽ ടാസ്ക് ഫോഴ്സ്) സംഘമാണ് ഡൽഹി പാെലീസിനൊപ്പം ചേർന്ന് പരിശോധന നടത്തിയത്.ഇന്ത്യയിൽ ഖിലാഫത്ത് നടപ്പാക്കാൻ ലക്ഷ്യമിട്ട് നിരവധി സ്ഫോടന പരമ്പരകളും ഇവർ ആസൂത്രണം ചെയ്തിരുന്നു.
ആറുപേരെ രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നും എട്ടുപേരെ ജാർഖണ്ഡിലും യുപിയിലും നിന്നുമാണ് പിടികൂടിയത്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ഇവർ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം ഉൾപ്പടെ നേടിയിരുന്നു. ഒരോരുത്തരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
ജാർഖണ്ഡിലെ റാഞ്ചി സ്വദേശിയായ ഡോ. ഇഷ്തിയാഖ് ആണ് ഇവരുടെ തലവൻ. വിവിധയിടങ്ങളിൽ റെയ്ഡുകൾ ഇപ്പോഴും തുടരുകയാണ്. പിടിയിലായവരെ ഒരോരുത്തരെയായി ചോദ്യം ചെയ്യും. ആക്രമണ സാദ്ധ്യത മുന്നിൽ കണ്ടുള്ള ഇന്റലിജെൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു റെയ്ഡുകൾ.