ന്യൂഡൽഹി: യാത്രാ ക്ലേശം പരിഹരിക്കാൻ പുതുവഴികളുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പുതുതായി ആറ് മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ കൂടി അവതരിപ്പിക്കുമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. ഓരോന്നിനും നാല് ജനറൽ ക്ലാസ് കോച്ചുകളും ഒരു ജനറൽ ക്ലാസ്, ലഗേജ് കം ഗാർഡിന്റെ ബ്രേക്ക് വാനും സജ്ജീകരിച്ചിട്ടുണ്ട്.
നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെ സൗകര്യങ്ങളും വിപുലപ്പെടുത്തി. പുതിയ മാറ്റങ്ങളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്നും അതിന് അനുസൃതമായി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും സെൻട്രൽ റെയിൽവേ അഭ്യർത്ഥിച്ചു. പുതിയ ട്രെയിനിന്റെ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.
പുതിയ മാറ്റങ്ങൾ ഇങ്ങനെ..
CSMT മുംബൈ-തിരുവനന്തപുരം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16331/16332)
2 AC-II ടയർ, 2 AC-III ടയർ, 3 AC-III ടയർ ഇക്കോണമി , 6 സ്ലീപ്പർ ക്ലാസ്, 5 ജനറൽ സെക്കൻഡ് ക്ലാസ് (1 ലഗേജ് കം ഗാർഡിന്റെ ബ്രേക്ക് വാൻ ഉൾപ്പെടെ), 1 പാൻട്രി കാർ , 1 ജനറേറ്റർ കാർ (20) LHB കോച്ചുകൾ) എന്നിവയാണ് പുതിയ ഘടന പ്രകാരമുണ്ടാവുക. ഡിസംബർ 21-ന് തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടും. 22-ന് മുംബൈയിൽ നിന്ന്
ദാദർ-തിരുനെൽവേലി എക്സ്പ്രസ് (ട്രെയിൻ നമ്പർ 22629/22630)
1 AC-II ടയർ, 1 AC-III ടയർ, 1 AC-III ടയർ ഇക്കോണമി, 6 സ്ലീപ്പർ ക്ലാസ്, 5 ജനറൽ സെക്കൻഡ് ക്ലാസ് (1 ലഗേജ് കം ഗാർഡിന്റെ ബ്രേക്ക് വാൻ ഉൾപ്പെടെ), 1 ജനറേറ്റർ കാർ (15 LHB കോച്ചുകൾ) എന്നിവ ഉണ്ടാകും. ഡിസംബർ 18 മുതൽ തിരുനെൽവേലിയിൽ നിന്ന് സർവീസുണ്ടാകും. ദാദറിൽ നിന്ന് ഡിസംബർ 19-ന് പുറപ്പെടും.
പൂനെ-കന്യാകുമാരി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16381/16382)
1 AC-II ടയർ, 4 AC-III ടയർ, 2 AC-III ടയർ ഇക്കോണമി, 6 സ്ലീപ്പർ ക്ലാസ്, 5 ജനറൽ സെക്കൻഡ് ക്ലാസ് (1 ലഗേജ് കം ഗാർഡിന്റെ ബ്രേക്ക് വാൻ ഉൾപ്പെടെ), 1 പാൻട്രി കാർ, 1 ജനറേറ്റർ കാർ (20) LHB കോച്ചുകൾ) എന്നിവയാണ് പുതുക്കിയ ഘടനയിൽ ഉൾപ്പെടുക. ഡിസംബർ 16-ന് കന്യാകുമാരിയിൽ നിന്നും പിറ്റേന്ന് പൂനെയിൽ നിന്നും പുറപ്പെടും.