ബംഗ്ലാദേശ് ക്രിക്കറ്റിലെ വെറ്ററൻ താരം ഷാക്കിബ് അൽ ഹസൻ കാെലക്കേസിൽ പ്രതിയായി. എബിപി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. വിദ്യാർത്ഥി പ്രതിഷേധനത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലാണ് താരത്തെ പ്രതിയാക്കി കേസെടുത്തത്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീദിന്റെ മുൻ എംപിയാണ് ഷാക്കിബ് അൽ ഹസൻ.
റഫീഖുൽ ഇസ്ലാമിന്റെ മകൻ റുബെൽ ഇസ്ലാമാണ് ഓഗസ്റ്റ് അഞ്ചിന് യുവാവ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് മുൻ നായകൻ 28-ാം പ്രതിയാണ്. പിതാവ് റഫീഖുൽ ആണ് പരാതി നൽകിയത്. കണ്ടാലറിയുന്ന 400-500 പേരും പ്രതികളാണ്. റുബെൽ ഇസ്ലാമിന് നെഞ്ചിലും വയറ്റിലുമാണ് വെടിയേറ്റത്.
അദ്ദേഹവും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാക്കിബ് അടങ്ങുന്ന പ്രതികളുടെ ആഹ്വാനത്തിലാണ് അബദോറിലെ റിംഗ് റോഡിൽ ആക്രമണം വെടിവയ്പ്പും ഉണ്ടായതെന്നാണ് പൊലീസ് കണ്ടെത്തിയത്.















