ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ ശ്രീലങ്കൻ താരം ദിനേശ് ചണ്ഡിമൽ ആശുപത്രിയിൽ. പേസർ മാർക്ക് വുഡിന്റെ പന്തിൽ ചണ്ഡിമലിന്റെ വിരലിനാണ് പരിക്കേറ്റത്. എക്സറേയ്‌ക്ക് വിധേയനായ താരത്തിന് പരമ്പര നഷ്ടമായേക്കും. അതേസമയം ശ്രീലങ്ക ആദ്യ ടെസ്റ്റിൽ തോൽവിയിലേക്ക് നീങ്ങുകയാണ്.
ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്ക 236 റൺസിന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ വോക്സും അറ്റ്കിൻസണുമാണ് ലങ്കയെ തകർത്തത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്തിന്റെ സെഞ്ച്വറി കരുത്തിൽ 358 റൺസെടുത്തു. 122 റൺസിന്റെ കമ്മിയുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ലങ്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടിയിട്ടുണ്ട്. 69 റൺസിന്റെ ലീഡുണ്ട്. എയ്ഞ്ചലോ മത്യൂസും കാമിന്ദു മെൻഡിസും അർദ്ധ സെഞ്ച്വറി നേടി.