കാസ്റ്റിംഗ് കോളിൽ പെൺകുട്ടികളെ വിളിച്ചുവരുത്തി കെണിയിൽ വീഴ്‌ത്തി ലൈംഗിക ചൂഷണം നടത്താൻ പലവഴികൾ നടത്തുന്നവർ സിനിമ മേഖലയിലുണ്ടെന്ന് നടി സോണിയ മൽഹാർ. വിവാഹിതരാണെങ്കിൽ അവർക്ക് പ്രത്യേകം പരിശോധനയുണ്ടെന്നും നടി പറയുന്നു. അവരോട് സ്ട്രെച്ച് മാർക്ക് ഉണ്ടോ എന്ന് അന്വേഷിക്കും സ്തനത്തിന്റെ ഭാഗങ്ങൾ ഫോട്ടോ എടുത്ത് കാണിക്കാൻ പറയുമെന്നും അവർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു,.
കാസ്റ്റിംഗ് കോളിന്റെ മറവിൽ കുറെ പെൺകുട്ടികളെ വിളിക്കും. പിന്നാലെ ഫോട്ടോ ഷൂട്ട്, അഭിനിയിപ്പിക്കൽ എന്നിവ നടത്തും. പിന്നെ ഓരോരുത്തരായി വളച്ചു നോക്കും. മുഖം കൊള്ളം കണ്ണ് കൊള്ളാം നിതംബം കൊള്ളം ഇതാക്കെയാണ് പുകഴ്‌ത്തൽ. ആരെങ്കിലും വലയിലായാൽ അവരെ ഉപയോഗിക്കും. ഇത്തരത്തിൽ നിരവധി ചൂഷണങ്ങളാണ് നടക്കുന്നത്.
എന്നാൽ എല്ലാ സിനിമക്കാരെയും അടച്ച് ആക്ഷേപിക്കുന്നില്ല. തട്ടിക്കൂട്ട് സിനിമകൾ അനൗൺസ് ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള പാരിപാടികൾ കാണിക്കുന്നത്. കുറ്റാരോപിതർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. അവരെയാണ് മാറ്റ് നിർത്തേണ്ടത്. എന്നാൽ സിനിമ നല്ലരീതിയിൽ മുന്നോട്ട് പോകുമെന്നും സോണിയ മൽഹാർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് തന്നെ ഒരു യുവനടൻ കയറി പിടിച്ചെന്നും പിന്നീട് മാപ്പ് പറഞ്ഞെന്നും സോണിയ വെളിപ്പെടുയിരുന്നു.