ഷെയ്ഖ് ഹസീന നിയമനം നൽകിയവർക്കെതിരെയുള്ള നടപടികൾ തുടരുന്നു; ഇന്ത്യൻ ഹൈക്കമ്മീഷനുകളിലെ രണ്ട് നയതന്ത്രജ്ഞരെ തിരികെ വിളിച്ച് ഇടക്കാല സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷെയ്ഖ് ഹസീന നിയമനം നൽകിയവർക്കെതിരെയുള്ള നടപടികൾ തുടരുന്നു; ഇന്ത്യൻ ഹൈക്കമ്മീഷനുകളിലെ രണ്ട് നയതന്ത്രജ്ഞരെ തിരികെ വിളിച്ച് ഇടക്കാല സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 11:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഹൈക്കമ്മീഷനുകളിൽ ജോലി ചെയ്യുന്ന രണ്ട് നയതന്ത്രജ്ഞരെ തിരികെ വിളിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി ഷബാൻ മഹമൂദ്, കൊൽക്കത്തയിലെ ബംഗ്ലാദേശ് കോൺസുലേറ്റിലെ ഫസ്റ്റ് സെക്രട്ടറി(പ്രസ്സ്) രഞ്ജൻ സെൻ എന്നിവരെയാണ് ഇടക്കാല സർക്കാർ തിരികെ വിളിച്ചത്.

ഇരുവരുടേയും കരാർ കാലാവധി പൂർത്തിയാകുന്നതിന് മുൻപാണ് നീക്കം. 2026 വരെയാണ് രഞ്ജൻ സെന്നിന്റെ കാലാവധി. ഷെയ്ഖ് ഹസീന സർക്കാരാണ് ഇരുവരുടേയും നിയമനം നടത്തിയത്. ശനിയാഴ്ചയോടെ രഞ്ജൻ സെൻ പദവി ഒഴിഞ്ഞെങ്കിലും, ഇദ്ദേഹം ഇന്ത്യയിൽ നിന്ന് മടങ്ങാൻ കാലതാമസം ഉണ്ടാകുമെന്നാണ് വിവരം. ഷെയ്ഖ് ഹസീന സർക്കാർ താഴെ വീണതിന് പിന്നാലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് നീക്കം.

ബംഗ്ലാദേശിൽ അക്രമസംഭവങ്ങൾ വ്യാപിച്ചതിന് പിന്നാലെ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും ഏറ്റവും ഉന്നത ഉദ്യോഗസ്ഥർ ഒഴികയെുള്ള ജീവനക്കാരേയും അവരുടെ കുടുംബാംഗങ്ങളേയും ഇന്ത്യ തിരികെ വിളിച്ചിരുന്നു. ഈ മാസം അഞ്ചാം തിയതിയാണ് രാജ്യത്ത് വ്യാപിച്ച സംഘർഷത്തിനൊടുവിൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വച്ച ശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

കഴിഞ്ഞ മൂന്നാഴ്ചയോളമായി ഇവർ ഇന്ത്യയിൽ തന്നെ തുടരുകയാണ്. പിന്നാലെ അധികാരത്തിലെത്തിയ ഇടക്കാല സർക്കാർ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തിയിരുന്നു. ഈ കേസുകളിൽ വിചാരണ നേരിടുന്നതിനായി ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് പോകുമെന്നാണ് ഷെയ്ഖ് ഹസീന ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ യുകെ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ലഭിക്കാതെ വന്നതോടെ ഷെയ്ഖ് ഹസീനയുടെ യാത്രയുടെ കാര്യത്തിലും അനിശ്ചിതത്വം ഉടലെടുക്കുകയായിരുന്നു.

 

 

 

Tags: Sheikh HasinaIndiaFEATURED2Bangladeshi diplomatsHigh Commission in Dhaka.caretaker government
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies