പാകിസ്താൻ ക്രിക്കറ്റ് ടീമിലെ പടലപിണക്കം വീണ്ടും മറനീക്കി പുറത്ത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെ നടന്നൊരു സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം കത്തിപ്പടർന്നത്. മൈതാനത്തെ ടീം മീറ്റിംഗിനിടെ ക്യാപ്റ്റൻ ഷാൻ മസൂദ് ബൗളർ ഷഹീൻ ഷാ അഫ്രീദിയുടെ തോളിൽ ഇടതു കൈവച്ചിരുന്നു. ഇത് അഫ്രീദി തട്ടിമാറ്റുന്നതാണ് വീഡിയോ.
മസൂദ് ഇതിൽ അസ്വസ്ഥാനാകുന്നതും കാണാം. വീഡിയോ പുറത്തുവന്നതോടെ ടീമിലെ ഒത്തിണക്കമില്ലായ്മ പരസ്യമായെന്നാണ് ആരാധകർ പറയുന്നത്. നേരത്തെയും ടീമിലെ തമ്മിലടി മറനീക്കി പുറത്തുവന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് മറ്റൊരു സംഭവം. അതേസമയം റാവൽപിണ്ടി ടെസ്റ്റിൽ ചരിത്രത്തിലാദ്യമായി പാകിസ്താൻ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയത്. പത്തുവിക്കറ്റിനായിരുന്നു ജയം.
Shaheen is a curse on this team! His attitude has gone horrible since shahid Afridi’s involvement with him. He should be given a long rest. https://t.co/MLuSFXY1bV
— Jhanzaib (@Jhanzaib_S) August 25, 2024