ആഭ്യന്തര ക്രിക്കറ്റിൽ വലിയാെരു പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ്ഷാ. ആഭ്യന്തര വനിതാ ക്രിക്കറ്റിൽ ജൂനിയർ തലത്തിലെ ടൂർണമെന്റുകളിൽ ഇനിമുതൽ സമ്മാനത്തുകകൾ നൽകുമെന്നാണ് പ്രഖ്യാപനം. കളിയിലെ മികച്ച താരത്തിനും ടൂർണമെന്റിലെ താരത്തിനുമാണ് സമ്മാനത്തുക ലഭിക്കുക. കൂടാതെ പുരുഷന്മാരുടെ സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിലും വിജയ് ഹസാരെ ടൂർണമെന്റിലും സമാനമായി വ്യക്തിഗത പ്രകടനങ്ങൾക്ക് സമ്മാത്തുക നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിന്റെ വളർച്ചയ്‌ക്കായി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വനിതാ ക്രിക്കറ്റിൽ ജൂനിയർ തലത്തിലെ ടൂർണമെന്റുകളിൽ ഓരോ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന താരത്തിനും ടൂർണമെന്റിലെ മികച്ച താരത്തിനും സമ്മാത്തുകകൾ നൽകും. പുരുഷന്മാരുടെ സയ്ദ് മുഷ്താഖ് അലി ടൂർണമെന്റിലും വിജയ് ഹസാരെ ടൂർണമെന്റിലും സമാനമായി വ്യക്തിഗത പ്രകടനങ്ങൾക്ക് സമ്മാത്തുക നൽകും. അഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് പുതിയ കാൽവെയ്പ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്. എല്ലാം പിന്തുണയും നൽകുന്ന അപ്പക്സ് കൗൺസിലിന് ഏറെ നന്ദി—- ജയ്ഷാ എക്സിൽ കുറിച്ചു.