അമിത് ഷായുമായി കൂടിക്കാഴ്ച; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബിജെപിയിലേക്ക്; സ്ഥിരീകരിച്ച് ഹിമന്ത ബിശ്വ ശർമ്മ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത് ഷായുമായി കൂടിക്കാഴ്ച; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബിജെപിയിലേക്ക്; സ്ഥിരീകരിച്ച് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 06:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ ബിജെപിയിൽ ചേരാനൊരുങ്ങുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും സമൂഹമാദ്ധ്യമം വഴി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ബഹുമാന്യനായ ആദിവാസി നേതാവെന്നാണ് ഹിമന്ത ബിശ്വ ശർമ്മ ചംപൈ സോറനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ആഴ്ച ഹേമന്ത് സോറൻ ജയിൽ മോചിതനായതിന് പിന്നാലെ ചംപൈ സോറന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. അതൃപ്തി രൂക്ഷമായതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നും അദ്ദേഹം രാജിവച്ചത്. പാർട്ടി നേതൃത്വം തന്നെ അപമാനിച്ചുവെന്നും, പുതിയ രാഷ്‌ട്രീയ മാറ്റം ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. താൻ ഒരിക്കലും രാഷ്‌ട്രീയം ഉപേക്ഷിക്കില്ലെന്നും പാർട്ടി വിട്ടതിന് ശേഷം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തനിക്ക് അൽപ്പം കൂടി സമയം തന്നിരുന്നുവെങ്കിൽ സംസ്ഥാനത്തിന്റെ വികസനത്തിനായി നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിനിടെ ചംപൈ സോറൻ ബിജെപിയിൽ ചേരാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ജാർഖണ്ഡിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഹിമന്ത ബിശ്വ ശർമ്മ ചംപൈ സോറനെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ വർഷം അവസാനമാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പ്. പിന്നാലെ ചംപൈ സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ ഹിമന്ത ബിശ്വ ശർമ്മ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

ഈ മാസം 30ാം തിയതി ചംപൈ സോറൻ ഔദ്യോഗികമായി ബിജെപിയുടെ ഭാഗമാകുമെന്നും ഹിമന്ത ബിശ്വ ശർമ്മ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 1990കളിൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനായി അദ്ദേഹം നൽകിയ സംഭാവനകളിലൂടെ പാർട്ടി പ്രവർത്തകർക്കിടയിൽ അദ്ദേഹം ‘ജാർഖണ്ഡ് ടൈഗർ’ എന്നാണ് അറിയപ്പെടുന്നത്.

Tags: BJPHimanta Biswa Sarmachampai sorenChief Minister of Jharkhand
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies