''ഇന്ദിരാഗാന്ധിയുടെ അവസ്ഥ നിങ്ങൾക്കും വരും''; എമർജൻസി ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ കങ്കണയ്ക്ക് വധഭീഷണി; പിന്നിൽ തീവ്ര സിഖ് സംഘടനകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇന്ദിരാഗാന്ധിയുടെ അവസ്ഥ നിങ്ങൾക്കും വരും”; എമർജൻസി ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ കങ്കണയ്‌ക്ക് വധഭീഷണി; പിന്നിൽ തീവ്ര സിഖ് സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 10:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ എത്തുന്ന ‘എമർജൻസി’ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ കങ്കണയ്‌ക്കെതിരെ വധഭീഷണിയുമായി സിഖ് തീവ്രവാദ സംഘടനകൾ. ചിത്രത്തിന്റെ ട്രെയിലറുകൾ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് കങ്കണയ്‌ക്ക് വീഡിയോ വഴി ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇത് സംബന്ധിച്ച് കങ്കണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഖാലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലെയെ കുറിച്ച് ഉൾപ്പെടെ ചിത്രത്തിൽ പരാമർശമുണ്ട്. ഇന്ദിരാഗാന്ധിയുടെ അവസ്ഥ നിങ്ങൾക്കും വരുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ” ഭിന്ദ്രൻവാലെയെ തീവ്രവാദിയായി ചിത്രീകരിക്കാനാണ് ശ്രമമെങ്കിൽ, നിങ്ങൾ ഇപ്പോൾ അഭിനയിക്കുന്ന ഇന്ദിരാഗാന്ധിയുടെ അവസ്ഥ എന്താണെന്ന് ഓർക്കണം. സത്വന്ത് സിങ്ങിനും ബിയാന്ത് സിങ്ങിനും വേണ്ടി ഇനിയും തലകൾ അറുത്തുമാറ്റുമെന്നും” വീഡിയോ സന്ദേശത്തിൽ പറയുന്നു.

1984 ഒക്ടോബർ 31ന് ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയത് അവരുടെ അംഗരക്ഷകരായിരുന്ന സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങുമായിരുന്നു. ഭീഷണി സന്ദേശത്തിന്റെ വീഡിയോയും കങ്കണ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സിഖ് സമുദായത്തെ മോശക്കാരാക്കി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകൾ രംഗത്തെത്തിയിരുന്നു. സിഖ് സമുദായത്തെ വിഘടനവാദികളാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി പറഞ്ഞത്.

 

Tags: Prime Minister Indira Gandhi.kangana ranautPolice HelpEmergency' release
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies