'റഷ്യ ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യം'; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2026, 07:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷയും ഭൗമിക അഖണ്ഡതയും ഭീഷണി നേരിട്ട ഘട്ടങ്ങളില്‍ റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-റഷ്യ ബന്ധത്തെ വിലയിരുത്തുന്നത് രാജ്യത്തിന്റെ സ്വന്തം ചരിത്രാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ യോഗത്തിലാണ് ജയശങ്കര്‍ ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് നിലപാട് വിശദീകരിച്ചത്. ഇരു രാജ്യങ്ങളും ദീര്‍ഘകാലമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണെന്നും ആ ചരിത്രം ഇപ്പോഴത്തെ ബന്ധത്തെയും സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”നല്ല ചരിത്രവും മോശം ചരിത്രവും ആളുകള്‍ മറക്കില്ല” എന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.

1950കള്‍ മുതലുള്ള കാലയളവില്‍ റഷ്യയും മുന്‍ സോവിയറ്റ് യൂണിയനും ഇന്ത്യയ്‌ക്ക് നല്‍കിയ പിന്തുണയും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. അന്ന് ലോകത്തിന്റെ വലിയൊരു വിഭാഗം പാകിസ്ഥാനിലെ സൈനിക ഭരണകൂടത്തിനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധകാലത്തെ സോവിയറ്റ് പിന്തുണയിലേക്കുള്ള സൂചന കൂടിയായിരുന്നു പരാമര്‍ശം. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ പാശ്ചാത്യ രാജ്യങ്ങള്‍ ചോദ്യം ചെയ്യുന്നതിന് പരോക്ഷമായ മറുപടിയെന്ന നിലയിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം. യൂറോപ്പിന് റഷ്യയെക്കുറിച്ച് ഇന്ത്യയ്‌ക്കുള്ള അതേ കാഴ്ചപ്പാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നും, അതുപോലെ ഇന്ത്യയുടെ റഷ്യയുമായുള്ള ബന്ധം സ്വന്തം ചരിത്രാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

”ഇന്ത്യയുടെ അനുഭവം പോസിറ്റീവാണ്, സ്ഥിരമായി പോസിറ്റീവുമാണ്” എന്നായിരുന്നു ജയശങ്കറിന്റെ നിലപാട്. 1970-80 കാലഘട്ടങ്ങള്‍ക്ക് ശേഷം പ്രതിരോധ, ആണവ സഹകരണങ്ങള്‍ക്കൊപ്പം വ്യാപാരം, ഊര്‍ജം, വിഭവങ്ങള്‍ തുടങ്ങിയ മേഖലകളിലേക്കും ഇന്ത്യ-റഷ്യ ബന്ധം വ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി അമേരിക്കയിലും യൂറോപ്പിലും വിമര്‍ശനം തുടരുന്നതിനിടെയാണ് ജയശങ്കറിന്റെ പ്രതികരണം. ഇന്ത്യയുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിതരണ സ്രോതസുകള്‍ നിലനിര്‍ത്തുകയാണ് നയമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

യുക്രെയ്ന്‍ വിഷയത്തിലും ഇന്ത്യയുടെ നിലപാട് ജയശങ്കര്‍ ആവര്‍ത്തിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ സംവാദം, നയതന്ത്രം, ചര്‍ച്ചകള്‍ എന്നിവയാണ് വഴിയെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുമായും യുക്രെയ്നുമായും ഇന്ത്യ അടുത്തകാലത്ത് നടത്തിയ ചര്‍ച്ചകളില്‍ കരിങ്കടല്‍ കപ്പല്‍ ഗതാഗതം, ധാന്യ ഇറക്കുമതി, ഊര്‍ജ കയറ്റുമതി, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വ്യാപാരം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണവും ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുകയാണ്.

Tags: S JaishankarRussia stood by India
Share
Tweet
SendShare

More News from this section

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

Latest News

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies