കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രണദേവാണ് മരിച്ചത്. ഉളിയക്കോവിലെ വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ചും ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…















