ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2026, 04:11 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് അതീവ രഹസ്യമായ പ്രതിരോധ വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ ഐഎന്‍എസ് അഗ്രാനിയില്‍ വച്ചാണ് ആന്ധ്രപ്രദേശ് പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം 31കാരനായ പ്രദീപ് മുഖര്‍ജിയെ ഇന്നലെ അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയ വഴിയുള്ള ‘ഹണി ട്രാപ്പ്’ ഉപയോഗിച്ചാണ് ചാരപ്രവര്‍ത്തനം നടന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. 2014ല്‍ നാവികസേനയില്‍ ചേര്‍ന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രദീപ് മുഖര്‍ജി വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. അറസ്റ്റിലാകുമ്പോള്‍ മാനേജ്‌മെന്റ് ഡെവലപ്മെന്റ് കോഴ്സില്‍ പങ്കെടുക്കുകയായിരുന്നു. ഏകദേശം ഒരാഴ്ചയായി ഇയാള്‍ കോയമ്പത്തൂരിലെ പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു.

പാകിസ്ഥാന്‍ ചാരസംഘടനയിലെ വനിത മാസങ്ങള്‍ക്ക് മുമ്പ് പ്രദീപ് മുഖര്‍ജിയുമായി ഓണ്‍ലൈനിലൂടെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ ബന്ധം മുതലെടുത്ത് തന്ത്രപ്രധാനമായ നാവിക ആസ്തികള്‍, കപ്പല്‍ വ്യൂഹങ്ങളുടെ നീക്കം, വിശാഖപട്ടണം നാവിക താവളത്തിന്റെ പ്രവര്‍ത്തനരീതി എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഇയാളില്‍നിന്ന് ശേഖരിച്ചതായാണ് ആരോപണം. അതിര്‍ത്തി കടന്നുള്ള ചാരപ്രവര്‍ത്തനങ്ങളും ഭീകരവാദ ഭീഷണികളും നേരിടുന്ന പ്രത്യേക വിഭാഗമായ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍, ഉദ്യോഗസ്ഥന്‍ സംശയാസ്പദമായ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലാക്കിയ ശേഷമാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. പ്രദീപ് മുഖര്‍ജി കൈമാറിയതായി ആരോപിക്കുന്ന വിവരങ്ങളുടെ സ്വഭാവം, ഓണ്‍ലൈന്‍ ബന്ധത്തിന്റെ വ്യാപ്തി, പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശത്രുരാജ്യത്തിന് കൈമാറുന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ നിയമപ്രകാരം കര്‍ശനമായ ശിക്ഷാ വ്യവസ്ഥകളുണ്ട്. കേസിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രതിക്കെതിരെ ചുമത്തുന്ന വകുപ്പുകളും തുടര്‍നടപടികളും വ്യക്തമാകുക.

Tags: honeytrapleaking defence datapakisthan women
Share
Tweet
SendShare

More News from this section

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

Latest News

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies