ധാക്കയിലെ ഇന്ത്യൻ വീസ സെന്ററിൽ പ്രതിഷേധം; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ: സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശിനോട് കേന്ദ്രസർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധാക്കയിലെ ഇന്ത്യൻ വീസ സെന്ററിൽ പ്രതിഷേധം; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ: സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശിനോട് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 11:04 am IST
FacebookTwitterWhatsAppTelegram

ധാക്ക: രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്ന ബംഗ്ലാദേശിൽ ധാക്കയിലെ ഇന്ത്യൻ വീസ ആപ്ലിക്കേഷൻ സെന്ററിൽ പ്രതിഷേധം. വീസ നടപടികൾക്ക് കാലതാമസം വരുന്നുവെന്ന് ആരോപിച്ചാണ് ഒരു സംഘം പൊടുന്നനെ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും ഉയർന്നതോടെ ജീവനക്കാരും പരിഭ്രാന്തരായി. വിഷയം ഇന്ത്യൻ ഹൈക്കമ്മീഷൻ ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീസ സെന്ററിന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോർട്ടിനായി എത്തിയവരാണ് പ്രതിഷേധമുണ്ടാക്കിയതെന്നാണ് ബംഗ്ലാദേശ് പൊലീസ് പറയുന്നത്. ഇവരുടെ ആപ്ലിക്കേഷനുകൾ പ്രോസസിംഗിലാണെന്ന് അറിയിച്ചതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തോടെ ബംഗ്ലാദേശ് രാഷ്‌ട്രീയ അനിശ്ചിതത്വത്തിലേക്കും അക്രമത്തിലേക്കും നീങ്ങിയിരുന്നു. നിലവിൽ ഇടക്കാല സർക്കാരാണ് ഭരണം നടത്തുന്നത്. ബംഗ്ലാദേശിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥിസംഘങ്ങളും ചില രാഷ്‌ട്രീയ പാർട്ടികളും ഇന്ത്യാ വിരുദ്ധ വികാരത്തിന് പ്രചരിപ്പിക്കുന്നതിനിടയിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇതാണ് വീസ സെന്ററിലെ ഉദ്യോഗസ്ഥരെയും ഭീതിയിലാക്കിയത്. നേരത്തെ ഭരണമാറ്റത്തിന് പിന്നാലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ നടന്ന വ്യാപക അക്രമങ്ങളിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.

ബംഗ്ലാദേശിൽ നിന്ന് ഒട്ടേറെപേരാണ് ഓരോ വർഷവും ഇന്ത്യയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. കഴിഞ്ഞ വർഷം 16 ലക്ഷം പേർക്ക് വീസ അനുവദിച്ചിരുന്നു. ഇതിൽ 60 ശതമാനത്തോളം പേർ വിനോദസഞ്ചാരത്തിന് വന്നവരാണ്. 30 ശതമാനത്തോളം ആളുകൾ മെഡിക്കൽ ആവശ്യങ്ങൾക്കും.

Tags: Policebangladeshധാക്കബംഗ്ലാദേശ്ഷെയ്ഖ് ഹസീന സർക്കാർIndia visa centre
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies