യുഎഇയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് രണ്ടു മലയാളികൾ. സ്പിന്നർ ആശാ ശോഭനയും ഓൾറൗണ്ടർ സജന സജീവനുമാണ് ടീമിൽ ഉൾപ്പെട്ടത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സൂപ്പർതാരം സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. യാസ്തിക ഭാട്ടിയയും സ്പിൻ ഓൾറൗണ്ടർ ശ്രേയങ്ക പാട്ടീലും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം വനിതാക്രിക്കറ്റിൽ ലോകകപ്പ് ടീമിൽ ഉൾപ്പെടുന്ന ആദ്യ മലയാളികളാണ് ശോഭനയും സജനയും.
മൂന്നു പേർ ട്രാവലിംഗ് റിസർവ് വിഭാഗത്തിലും ടീമിലുണ്ട്.ഓസ്‌ട്രേലിയ, പാകിസ്താൻ, ശ്രീലങ്ക, ന്യൂസിലാൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഒക്ടോബർ നാലിന് ന്യൂസിലാൻഡിനെതിരെ ആദ്യ മത്സരം കളിക്കുന്ന ഇന്ത്യ ആറിന് ചിരവൈരികളായ പാകിസ്താനെ നേരിടും. ഈ വർഷമാദ്യം പുരുഷ ടീം ടി20 ലോകകപ്പ് നേടിയിരുന്നു. കിരീടത്തിൽ കുറഞ്ഞതൊന്നും വനിതാ ടീമും പ്രതീക്ഷിക്കുന്നില്ല. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് ബംഗ്ലാദേശിൽ നടത്താനിരുന്ന ടൂർണമെന്റ് യുഎഇ യിലേക്ക് മാറ്റിയത്. ഒക്ടോബർ 3 മുതലാണ് വനിതാ ലോകകപ്പ് ആരംഭിക്കുക.
India’s squad
Harmanpreet Kaur (C), Smriti Mandhana (VC), Shafali Verma, Deepti Sharma, Jemimah Rodrigues, Richa Ghosh (wk), Yastika Bhatia (wk)*, Pooja Vastrakar, Arundhati Reddy, Renuka Singh Thakur, Dayalan Hemalatha, Asha Sobhana, Radha Yadav, Shreyanka Patil*, Sajeevan Sajana.
Travelling Reserves: Uma Chetry (wk), Tanuja Kanwer, Saima Thakor
Non-Travelling Reserves: Raghvi Bist, Priya Mishra