10 ലക്ഷം പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ; കയറ്റുമതി പരിപോഷിപ്പിക്കാൻ 12 സ്മാർട്ട് സിറ്റികൾ; വികസന കുതിപ്പ് തുടർന്ന് കേന്ദ്രസർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

10 ലക്ഷം പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ; കയറ്റുമതി പരിപോഷിപ്പിക്കാൻ 12 സ്മാർട്ട് സിറ്റികൾ; വികസന കുതിപ്പ് തുടർന്ന് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വികസന പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രസർക്കാർ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്മാർട്ട് സിറ്റി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. തെരഞ്ഞെടുത്ത 12 സൈറ്റുകൾ ഉടൻ തന്നെ അത്യാധുനിക വ്യാവസായിക സ്മാർട്ട് സിറ്റികളായി പ്രവർത്തനം ആരംഭിക്കുമെന്ന് കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഊർജ്ജസ്വലമായ വ്യാവസായിക ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള സ്മാർട്ട് സിറ്റികളാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

12 സ്മാർട്ടിസിറ്റികൾ രാജ്യത്തെ 10 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകും. നേരിട്ടല്ലാതെ 30 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ലോകമെമ്പാടുമുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് വരികയാണ്. ഇലക്ട്രോണിക്‌സ് നിർമാണമോ, മൊബൈൽ നിർമാണമോ, പ്രതിരോധ മേഖലയിലുള്ള നിർമാണങ്ങളോ എല്ലാം ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വിവിധ ഇടനാഴികളെ ബന്ധിപ്പിക്കുന്ന വ്യവസായ മേഖലയിലെ പദ്ധതികൾ പുതിയ മാറ്റങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

2030 ഓടെ ഇന്ത്യയിൽ നിന്നും 2 ട്രില്യൺ കയറ്റുമതിയാണ് കേന്ദ്രസർക്കാർ ലക്ഷ്യം വഹിക്കുന്നത്. മോദി സർക്കാരിന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിൽ 12 ഇടങ്ങളിലായി ഒരുങ്ങുന്ന സ്മാർട്ട് സിറ്റികൾ പ്രധാന പങ്ക് വഹിക്കും. സുസ്ഥിരവും കാര്യക്ഷമവുമായ വ്യാവസായിക പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇത്തരം പദ്ധതികൾ നൂതന വികസന പ്രവർത്തനങ്ങൾ ലക്ഷ്യം വക്കുന്നു. മൾട്ടി-മോഡൽ കണക്റ്റിവിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാനമന്ത്രിയുടെ ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനുമായാണ് 12 സ്മാർട്ട് സിറ്റി പദ്ധതികളും ബന്ധപ്പെടുന്നത്.

പാലക്കാട് പുതുശേരിയിൽ ഉൾപ്പെടെയാണ് സ്മാർട്ട് സിറ്റികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത്. 3,000 ലധികം കോടി രൂപയാണ് പാലക്കാടിനായി കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്. ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുരപാട്യാല, മഹാരാഷ്‌ട്രയിലെ ദിഗ്ഗി, യുപിയിൽ ആഗ്രയും പ്രയാഗ്രാജും ബിഹാറിൽ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിൽ ഒർവാക്കലും കൊപ്പാർത്തിയും രാജസ്ഥാനിൽ ജോധ്പുർപാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാർട്ട് സിറ്റികൾ വരുന്നത്. 28,602 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതികൾ യാഥാർത്ഥ്യമാക്കുക.

Tags: Palakkadsmart citypm modiFEATURED2
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies