തൃശൂർ: പുതുക്കാട് ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സിപിഎം ലോക്കൽ സെക്രട്ടറി 55 ലക്ഷം തട്ടിയെന്ന് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. കൊടകര ലോക്കൽ സെക്രട്ടറിയും പുതുക്കാട് ടൗൺ സഹകരണ സംഘം മുൻ ഭരണ സമിതിയംഗവുമായ നൈജോ കാച്ചപ്പള്ളിയാണ് പണം തട്ടിയത്.
മറ്റൊരാൾ ബാങ്കിൽ ഈടുവച്ച ഭൂമി വ്യവസ്ഥകൾ പാലിക്കാതെ സ്വന്തം പേരിലാക്കി വായ്പ എടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് സഹകരണ വകുപ്പ് കണ്ടെത്തി. തട്ടിപ്പ് വ്യക്തമായിട്ടും പൊലീസിൽ പരാതി നൽകാതെ പ്രതിയെ ബാങ്ക് സംരക്ഷിക്കുകയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
മറ്റൊരു വ്യക്തിയുടെ വസ്തു കാണിച്ചാണ് സിപിഎം ലോക്കൽ സെക്രട്ടറി വായ്പ എടുത്തത്. വായ്പ കൊണ്ട് ആ വ്യക്തിയുടെ വായ്പ അടച്ചു. അതിന് ശേഷവും 85 ലക്ഷം രൂപയുടെ വലിയ വായ്പ എടുത്തു. ഇപ്പോൾ അത് കുടിശിക ആയിരിക്കുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി. എം. ചന്ദ്രൻ പറഞ്ഞു. ബാങ്ക് സ്ഥലം ജപ്തി ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.