സത്യത്തെ അഭിമുഖീകരിക്കാൻ ഭയം; അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താനാണ് മമതയുടെ ശ്രമം; ചാനലുകളുടെ ബഹിഷ്‌കരണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സത്യത്തെ അഭിമുഖീകരിക്കാൻ ഭയം; അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താനാണ് മമതയുടെ ശ്രമം; ചാനലുകളുടെ ബഹിഷ്‌കരണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 01:20 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയാണെന്ന് ആരോപിച്ച് മൂന്ന് ചാനലുകൾക്ക് ബഹിഷ്‌കരണം ഏർപ്പെടുത്താനുള്ള തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തൃണമൂൽ കോൺഗ്രസ് എല്ലാക്കാലത്തും അഭിപ്രായ വ്യത്യാസങ്ങളെ അടിച്ചമർത്താൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നും, സത്യത്തെ അഭിമുഖീകരിക്കാൻ മമത ബാനർജിയുടെ പാർട്ടിക്ക് ഭയമാണെന്നും ബിജെപി വിമർശനം ഉന്നയിച്ചു.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ മമത സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ ചാനലുകൾ ബംഗാൾ വിരുദ്ധ പ്രചരണം നടത്തിയെന്നാരോപിച്ചാണ് സർക്കാർ ഇവ ബഹിഷ്‌കരിക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്. എബിപി ആനന്ദ, റിപ്പബ്ലിക്, ടിവി 9 എന്നീ ചാനലുകൾ ബഹിഷ്‌കരിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

” തൃണമൂൽ കോൺഗ്രസ് എല്ലായ്‌പ്പോഴും സ്വേച്ഛാധിപത്യപരമായ തീരുമാനങ്ങൾ മാത്രം സ്വീകരിക്കുന്നവരാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ മാത്രമാണ് ഇവർ ശ്രമിച്ചിട്ടുള്ളത്. ബംഗാളിലെ മൂന്ന് പ്രമുഖ ചാനലുകൾ ബഹിഷ്‌കരിക്കാനാണ് തൃണമൂൽ കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മമത ബാനർജിക്കും അവരുടെ പാർ്ട്ടിക്കും സത്യങ്ങളെ നേരിടാൻ ഭയമാണ്. ഈ കഴിവില്ലായ്മയുടെ തുടർച്ചയായുണ്ടായ നിരാശയിൽ നിന്നാണ് ചാനലുകൾ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലേക്ക് അവർ എത്തിയതെന്നും” സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ബിജെപി പറയുന്നു.

ടെലിവിഷൻ ചാനലിൽ നടത്തിയ സംവാദത്തിനിടെ പാർട്ടി എംപി കാകോളി ഘോഷ് ദസ്തിദാർ നടത്തിയ ഒരു പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. താൻ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന സമയത്ത് ഡോക്ടർമാരുടെ മടിയിൽ ഇരുന്ന ശേഷം മാർക്ക് മേടിക്കുന്ന സമ്പ്രദായം വിദ്യാർത്ഥിനികൾക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് ദസ്തിദാർ ആരോപിച്ചത്. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയാണ് ഇവർ. ദസ്തിദാറിന്റെ പരാമർശത്തിനെതിരെ ഡോക്ടർമാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ ഐഎംഎയിൽ നിന്ന് പുറത്താക്കണമെന്നും ഡോക്ടർമാർ ആവശ്യം ഉന്നയിച്ചിരുന്നു.

Tags: BJPCM Mamata BanerjeeMove Against Free SpeechAnti-Bengal Propaganda
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies