ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണിക്കെതിരെ വീണ്ടും വിമർശനവുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗരാജ് സിംഗ്. യുവരാജ് സിംഗിന്റെ അന്താരാഷ്‌ട്ര കരിയർ തകർത്തത് ധോണിയെന്നാണ് യോഗരാജിന്റെ വിമർശനം. ആ സമയത്ത് എല്ലാ ഫോർമാറ്റുകളിലും ക്യാപ്റ്റനായിരുന്ന ധോണി ഇല്ലായിരുന്നുവെങ്കിൽ യുവരാജിന് കുറച്ച് വർഷങ്ങൾ കൂടി കളിക്കാമായിരുന്നുവെന്നും യോഗരാജ് പറഞ്ഞു. രണ്ട് വർഷത്തിലേറെയായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായതിന് ശേഷം 2019 ൽ യുവി വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഒരു യുട്യൂബ് ചാനലിലൂടെയായിരുന്നു പരാമർശം.
2007 ടി20, 2011 ഏകദിന ലോകകപ്പുകൾ നേടുന്നതിൽ ഇന്ത്യക്ക് കരുത്ത് പകർന്ന ഔൾറൗണ്ടറായിരുന്നു യുവരാജ് സിംഗ്. “ഞാൻ ഒരിക്കലും ധോണിയോട് ക്ഷമിക്കില്ല. അദ്ദേഹം മുഖം കണ്ണാടിയിലക്ക് ഒന്ന് നോക്കണം. അദ്ദേഹം വലിയ ക്രിക്കറ്ററായിരിക്കാം. പക്ഷേ എന്റെ മകനെതിരെ അയാൾ എന്തൊക്കെയാണ് ചെയ്തത്. ഇപ്പോൾ എല്ലാം പുറത്തുവരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ തെറ്റ് ചെയ്തവരോട് പൊറുത്തിട്ടില്ല. അവരെ ഞാൻ ഒരിക്കലും കെട്ടിപ്പിടിച്ചിട്ടില്ല.
ഇനിയത് എന്റെ മകനോ കുടുംബമോ ആരായാലും. എന്റെ മകന്റെ ജീവിതം തകർത്തത് അവനാണ്. ഇനിയും നാലു വർഷം അവൻ കളിക്കുമായിരുന്നു. അർബുദവുമായി പടപൊരുതി ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച അവന് ഭാരത സർക്കാർ ഭാരത രത്ന നൽകണം”– യോഗരാജ് പറഞ്ഞു. അതേസമയം യോഗരാജിന് പ്രാന്താണെന്നും സ്ഥിരമായിട്ടുള്ള ജൽപ്പനം അതുകൊണ്ടാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായി.
Yograj Singh’s latest explosive interview on MS Dhoni.
😨
Also, demands Bharat Ratna for his son Yuvraj Singh for his outstanding and selfless contribution to Cricket. pic.twitter.com/JDoJrLMeIW— Abhishek (@vicharabhio) August 31, 2024