മുംബൈയിൽ ഒരു ജീവൻ പൊലിയുന്ന തരത്തിലുള്ള വലിയൊരു ബസപകടത്തിന് ഇടയാക്കിയ മദ്യപനെ അറസ്റ്റ് ചെയ്തു. 40-കാരനായ ദത്ത മുരളീധറിനെയാണ് കാലചൗക്കി പൊലീസ് പിടികൂടിയത്. ബൃഹാൻമുംബൈ സർവീസിന്റെ ബസിലായിരുന്നു മദ്യപന്റെ പരാക്രമം. ലാൽബാഗ് ജംഗ്ഷനിൽ വച്ച് മദ്യപിച്ച് ലക്കുകെട്ട പ്രതി ബസിന്റെ സ്റ്റിയറിംഗ് പിടിച്ച് തിരിച്ചു. ഇതോടെ ബസ് രണ്ടു കാറുകളിലും ഒരു ഇരുചക്രവാഹനത്തിലും ഇടിച്ചുകയറുകയായിരുന്നു. കാൽനടയാത്രക്കാരായ പത്തുപേർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം 8.45 ആയിരുന്നു സംഭവം.
28-കാരിയായ നുപുർ മന്യാർ ആണ് മരിച്ചത്. ഇവർ കെ.ഇ.എം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദായ നികുതി വകുപ്പ് ജീവനക്കാരിയായിരുന്നു ഇവർ അമ്മയ്‌ക്കും സഹോദരിക്കുമൊപ്പമായിരുന്നു താമസം. ഡ്രൈവർ കമലേഷ് പ്രതിയുടെ പരാമക്രമം തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 9-പേരുടെ പരിക്ക് ഗുരുതരമാണെന്ന് മുതിർന്ന പൊലീസ് ഇൻസപെക്ടർ സഞ്ജയ് പറഞ്ഞു.