ഉപയോക്താക്കൾക്ക് ഇരുട്ടടിയായിരുന്നു ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയത്. 15 ശതമാനത്തോളമാണ് വർദ്ധിപ്പിച്ചത്. എന്നാൽ ബിഎസ്എൻഎല്ലാണ് ഉപയോക്താക്കൾക്ക് കുറഞ്ഞ രൂപയിൽ സേവനം നൽകിയിരുന്നത്. 4ജി വിപ്ലവത്തിന് കൂടി ബിഎസ്എൻഎൽ തയ്യാറെടുക്കുന്നതോടെ വരിക്കാരുടെ എണ്ണത്തിലും വൻ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്.
പ്രീ പെയ്ഡിന് പുറമേ ബ്രോഡ്‌ബാൻഡ് പ്ലാനുകളും അപ്ഡ്രഡ് ചെയ്യുകയാണ്. ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കൊപ്പം വേഗത പരിധിയും വർദ്ധിപ്പിച്ചു. ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ വിവരങ്ങളറിയാം.
249 രൂപയുടെ പ്ലാൻ നേരത്തെ 10 Mbps വേഗതയാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ 25 Mbps വേഗത വരെ നൽകുന്നു. ഒരു മാസമാണ് കാലാവധി. 299 രൂപയുടെ പ്ലാൻ നേരത്തെ 10 Mbps ആയിരുന്നെങ്കിൽ ഇപ്പോൾ 25 Mbps ആയി. 329 രൂപയുടെ പ്ലാൻ നേരത്തെ 20 Mbps വാഗ്ദാനം ചെയ്തിരുന്നെങ്കിൽ ഇപ്പോൾ 25 Mbps സ്പീഡ് നൽകുന്നു.
249, 299 രൂപയുടെ പ്ലാനുകൾ പുതിയ വരിക്കാർക്ക് മാത്രമാകും ലഭിക്കുക. തെരഞ്ഞെടുത്ത സർക്കിളുകളിൽ 329 രൂപയുടെ പ്ലാൻ ലഭ്യമാകും.