വെള്ളപ്പൊക്കത്തിന്റെ പേരിൽ വധശിക്ഷയോ?കിം ജോങ് ഉൻ 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്; വാർത്ത പുറത്തുവിട്ട് ദക്ഷിണ കൊറിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെള്ളപ്പൊക്കത്തിന്റെ പേരിൽ വധശിക്ഷയോ?കിം ജോങ് ഉൻ 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്; വാർത്ത പുറത്തുവിട്ട് ദക്ഷിണ കൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 10:12 am IST
Facebook
Twitter
WhatsAppTelegram

സോൾ: രാജ്യത്ത് വെള്ളപ്പൊക്കം നാശം വിതച്ചതിന് പിന്നാലെ ദുരിതബാധിത മേഖലയിലുള്ള 30ഓളം ഉദ്യോഗസ്ഥരെ ഉത്തരകൊറിയ വധശിക്ഷയ്‌ക്ക് വിധിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. അടുത്തിടെ രാജ്യത്തുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരത്തിലധികം ആളുകൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. മരണങ്ങൾ തടയുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് 30ഓളം സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതെന്നും ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരണങ്ങൾ സംഭവിച്ചതിന് പുറമെ നിരവധി പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു. പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്‌ക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുമായിരുന്നുവെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ മാസം അവസാനത്തോടെ ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. എന്നാൽ ഉത്തരകൊറിയ ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ചാഗാങ്ങിലെ വെള്ളപ്പൊക്കത്തിൽ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടതായി ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥർക്ക് ഏത് ശിക്ഷയാണ് വിധിച്ചതെന്നോ, ഇത് എന്ന് നടപ്പാക്കുമെന്നോ ഉള്ള കാര്യങ്ങളൊന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല.

വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നുവെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. 4100ലധികം വീടുകൾ തകർന്നുവെന്നും, 7410 ഏക്കർ കൃഷിഭൂമി നശിച്ചുവെന്നും ഇവർ പറയുന്നു. ചാഗാങ്ങിന് പുറമെ സിനുയിജ്, ഉയ്ജു എന്നീ നഗരങ്ങളിലും കെട്ടിടങ്ങൾ, റോഡുകൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

Tags: North Koreasouth koreaFEATURED2deadly floods and landslides
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies