തിരുവനന്തപുരം: ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച വയോധികൻ അറസ്റ്റിൽ. കല്ലിയൂർ സ്റ്റേഡിയത്തിന് സമീപം ശാലോം വീട്ടിൽ ഗോപി (70) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.
ദിവസവും പാപ്പനംകോട് നിന്ന് ബസിൽ കയറി സ്കൂൾ വിദ്യാർത്ഥികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. തുടർന്നാണ് സ്കൂൾ വിദ്യാർത്ഥിനി കരമന പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.