ക്രെറ്റ നൈറ്റ് എഡിഷൻ പുറത്തിറക്കി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. 14.51 ലക്ഷം രൂപ മുതലാണ് കാറിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ടോപ്പ്-സ്പെക്ക് വേരിയൻ്റിന് 20.15 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. നൈറ്റ് എഡിഷൻ എന്നത് ക്രെറ്റയുടെ കറുത്ത പതിപ്പാണ്.
മുൻ പതിപ്പിനെക്കാൾ 21-ലധികം മാറ്റങ്ങളുമായാണ് ക്രെറ്റ നൈറ്റ് എഡിഷൻ വിപണിയിൽ എത്തുന്നത്. കറുത്ത നിറത്തിൽ ഫ്രണ്ട്, റേഡിയേറ്റർ ഗ്രിൽ, മാറ്റ് ബ്ലാക്ക് ഫ്രണ്ട് ആൻഡ് റിയർ ഹ്യുണ്ടായ് ലോഗോ, ചുവന്ന ബ്രേക്ക് കാലിപ്പറുകളോട് കൂടിയ 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ,
എക്സ്ക്ലൂസീവ് നൈറ്റ് എംബ്ലം, റിയർ സ്കിഡ് പ്ലേറ്റുകൾ എന്നിവ വാഹനത്തിനുണ്ട്. സൈഡ് സിൽ ഗാർണിഷ്, റൂഫ്, സി-പില്ലർ, ORVM-കൾ, സ്‌പോയിലർ എന്നിവയ്‌ക്കെല്ലാം കറുത്ത നിറമാണ് കമ്പനി നൽകിയിരിക്കുന്നത്.
വാഹനത്തിന്റെ അകവും പുറവും കറുപ്പിന്റെ അഴകിൽ തിളങ്ങുന്നു. ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷന് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. 1.5 ലിറ്റർ MPi പെട്രോൾ (115PS, 144Nm), 1.5 ലിറ്റർ U2 CRDi ഡീസൽ (116PS, 250Nm). ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 1.5 ലിറ്റർ MPi പെട്രോൾ യൂണിറ്റുള്ള 6-സ്പീഡ് MT, IVT ഓട്ടോമാറ്റിക്, 1.5-ലിറ്റർ U2 CRDi ഡീസൽ യൂണിറ്റുള്ള 6-സ്പീഡ് MT, 6-സ്പീഡ് AT എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, സ്റ്റാൻഡേർഡ് ക്രെറ്റയിലും ക്രെറ്റ എൻ ലൈനിലും ലഭ്യമായ 1.5 ലിറ്റർ കപ്പ ടർബോ GDi പെട്രോൾ എഞ്ചിൻ വാഹനത്തിന് നൽകുന്നില്ല.