തമിഴ്നാട്ടിലെ വനിത കോളേജിലെ ഒരു കെടുകാര്യസ്ഥതയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആൾക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. തിരുവണ്ണാമലൈ വനിതാ സർക്കാർ കോളേജിലെ ടോയ്ലെറ്റിൽ വിഷപാമ്പിൻ കൂട്ടത്ത കണ്ടതാണ് വീഡിയോ. വൃത്തികേടായ റസ്റ്റ് റൂമിലെ ടോയ്ലെറ്റിന്റെ ക്ലോസറ്റ് നിറഞ്ഞ നിലയിലാണ് പാമ്പുകൾ. ഇതിന്റെ വീഡിയോയാണ് പുറത്തുവന്നത്.
സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാർ ഇതിന്റെ വാർത്ത പങ്കുവച്ച് അധികൃതർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി. സ്ത്രീകളുടെ വിദ്യാഭ്യാസം തടയാതിരിക്കണമെന്നും ഉത്തരവാദിത്തം നിറവേറ്റാത്തവരെ പുറത്തുകൊണ്ടുവരണമെന്നും സംഗീത സംവിധായകൻ ആവശ്യപ്പെട്ടു. ചെയ്യാർ അണ്ണാ സർക്കാർ കോളേജിലാണ് ദാരുണ സംഭവം. ആയിരത്തിലേറെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
ടോയ്ലെറ്റുകൾ വൃത്തിയാക്കിറില്ലെന്നും ചുറ്റുപാടും കാടുമൂടിയ നിലയിലാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അതേസമയം ആർക്കെങ്കിലും പാമ്പിന്റെ കടിയേറ്റോ എന്ന കാര്യം വ്യക്തമല്ല. ഉടനെ നടപടിയെടുക്കണമെന്നാവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തുവന്നു. ടോയ്ലെറ്റുകൾ വൃത്തിയാക്കി ഇനിയെങ്കിലും നന്നായി പരിപാലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സ്റ്റാലിൻ സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ വിമർശനവും ശക്തമായി.
The shocking state of sanitation in a Tamil Nadu college leading to a snake infestation in the bathroom is a glaring example of gross negligence. Students deserve a safe and clean environment, not to be endangered by such hazardous conditions. Immediate action must be taken to… pic.twitter.com/MjIzFRN3oj
— Nut Boult (@NutBoult) September 4, 2024