പൊലീസിൽ 33% സംവരണം സ്ത്രീകൾക്ക്; സുപ്രധാന തീരുമാനങ്ങളുമായി രാജസ്ഥാൻ സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊലീസിൽ 33% സംവരണം സ്ത്രീകൾക്ക്; സുപ്രധാന തീരുമാനങ്ങളുമായി രാജസ്ഥാൻ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 05:29 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: പൊലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി രാജസ്ഥാൻ സർക്കാർ. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം സ്വീകരിച്ചത്. സൗരോർജ പദ്ധതിക്കായി സ്ഥലം അനുവദിക്കുക, പൊലീസ് സേനയിൽ 33 ശതമാനം സംവരണം സ്ത്രീകൾക്ക് ഉറപ്പാക്കുക, കായിക താരങ്ങൾക്ക് അധിക സംവരണം ഏർപ്പെടുത്തുക, ജീവനക്കാരുടെ ​ഗ്രാറ്റ്വിറ്റി വർദ്ധിപ്പിക്കുക തുടങ്ങി നിരവധി സുപ്രധാന തീരുമാനങ്ങളും രാജസ്ഥാൻ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി പ്രേംചന്ദ്ര ബൈരവ, മന്ത്രി ജോ​ഗരം പട്ടേൽ എന്നിവർ ചേർന്ന് ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വിശ​ദീകരിച്ചു.

33 ശതമാനം സംവരണം

രാജസ്ഥാൻ പൊലീസ് സബോർഡിനേറ്റ് സർവീസ് റൂൾസ്, 1989 നിയമം ഭേദ​ഗതി ചെയ്ത് സ്ത്രീകൾക്ക് പൊലീസ് സേനയിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തി. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനം വഴിയൊരുക്കുമെന്ന് സർക്കാർ അറിയിച്ചു.

സൗരോർജ പദ്ധതി

സുസ്ഥിര ഊർജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന 3,150 മെഗാവാട്ട് സൗരോർജ്ജ പദ്ധതിക്ക് സ്ഥലം അനുവദിച്ചതാണ് മന്ത്രിസഭാ തീരുമാനങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്ന്. പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിനും കർഷകർക്കും പൊതുജനങ്ങൾക്കും ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തീരുമാനം സഹായിക്കും. കൂടാതെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വരുമാനം വ‍‍‍‍‍‍‍‍‍ർദ്ധിപ്പിക്കാനും പദ്ധതി ​ഗുണകരമാകും.

കായിക താരങ്ങളുടെയും, ജീവനക്കാരുടെയും ആനുകൂല്യങ്ങൾ 

പാരാലിമ്പിക്സിലും മറ്റ് കായിക ഇനങ്ങളിലും മികവ് പുലർത്തിയ താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലികളിൽ അധിക സംവരണം ഏർപ്പെടുത്തും. ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ ജോലിക്കാരുടെ ​ഗ്രാറ്റ്വിറ്റിയും ഡെത്ത് ​ഗ്രാറ്റ്വിറ്റിയും 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർത്തി. കുടുംബ പെൻഷന് 5 ശതമാനം അധിക അലവൻസും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യവസായ നിക്ഷേപത്തിന് ക്ഷണം

സംസ്ഥാനത്ത് നിക്ഷേപം നടത്താൻ രാജ്യമെമ്പാടമുള്ള വ്യവസായികളെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ക്ഷണിച്ചു. നിക്ഷേപകർക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബറിൽ നടക്കാനിരിക്കുന്ന “റൈസിംഗ് രാജസ്ഥാൻ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റ് 2024″നെക്കുറിച്ചും മുഖ്യമന്ത്രി പരിചയപ്പെടുത്തി.

Tags: rajasthanwomenRESERVATIONPolice Force
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies