കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം നികുതിയടച്ച ഇന്ത്യൻ സെലിബ്രിറ്റി ഷാരൂഖ് ഖാൻ ആണെന്ന് റിപ്പോർട്ട്. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവരെ മറികടന്നാണ് പട്ടികയിൽ ഒന്നാം സ്ഥാനം കിംഗ് ഖാൻ രേഖപ്പെടുത്തിയത്. നികുതി പണമായി 92 കോടി രൂപയാണ് ഷാരൂഖ് ഖാൻ അടച്ചതെന്നാണ് റിപ്പോർട്ട്. പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത് ദളപതി വിജയ് ആണ്. 80 കോടി രൂപയാണ് വിജയ് നികുതിയായി അടച്ചത്. സൽമാൻ ഖാൻ 75 കോടിയും അമിതാഭ് ബച്ചൻ 71 കോടിയും അടച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്താണ് വിരാട് കോലി. 66 കോടിയാണ് ക്രിക്കറ്റ് താരം അടച്ചത്.
ഷാരൂഖ് ഖാൻ: Rs 92 കോടി
ദളപതി വിജയ്: Rs 80 കോടി
സൽമാൻ ഖാൻ: Rs 75 കോടി
അമിതാഭ് ബച്ചൻ: Rs 71 കോടി
വിരാട് കോലി: Rs 66 കോടി
അജയ് ദേവ്ഗൺ: Rs 42 കോടി
എംഎസ് ധോണി: Rs 38 കോടി
രൺബീർ കപൂർ: Rs 36 കോടി
ഹൃത്വിക് റോഷൻ, സച്ചിൻ ടെണ്ടുൽക്കർ: Rs 28 കോടി
കപിൽ ശർമ: Rs 26 കോടി
സൗരവ് ഗാംഗുലി (23 കോടി), കരീന കപൂർ (20 കോടി), ഷാഹിദ് കപൂർ (14 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി), കിയാര അദ്വാനി (12 കോടി) എന്നിവരും ആദ്യ ഇരുപതിൽ ഇടം നേടിയ സെലിബ്രിറ്റികളാണ്. മോഹൻലാലും അല്ലു അർജുനും 14 കോടി രൂപ വീതം നികുതിയായി അടച്ചു. പങ്കജ് ത്രിപാഠിയും കത്രീന കൈഫും 11 കോടി രൂപ വീതവും നികുതി നൽകിയിട്ടുണ്ട്.
2023-2024 വർഷം ഷാരൂഖിന്റെ മൂന്ന് പ്രധാന ചിത്രങ്ങളായിരുന്നു ബോക്സോഫീസ് തൂക്കിയത്. ‘പത്താൻ’, ‘ജവാൻ’, ‘ഡങ്കി’ എന്നീ ചിത്രങ്ങൾ കോടികൾ തൂത്തുവാരിയിരുന്നു.