ഹൂബ്ലി ; വർഗീയ കലാപങ്ങളുടെ പ്രഭവകേന്ദ്രമെന്ന് കുപ്രസിദ്ധമായ ഹൂബ്ലിയിൽ ഇത്തവണ ഗണേശോത്സവം ആഘോഷിക്കാൻ മുസ്ലീം വിശ്വാസികളും . കഴിഞ്ഞ കാലങ്ങളിലെ കയ്പേറിയ സംഭവങ്ങൾ ഹിന്ദുവിശ്വാസികൾക്ക് വളരെ വേദനയുണ്ടാക്കിയെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു തീരുമാനം .
ഹൂബ്ലിയിലെ പ്രിയദർശിനി കോളനിയിലെ ചഹ്വാൻ പ്ലോട്ടിലെ താമസക്കാരാണ് ഇതിനായി മുന്നിട്ടിറങ്ങിയത് . മാരുതി ഹിതവർത്തക സേവാസംഘം കഴിഞ്ഞ 15 വർഷമായി ഇവിടെ ഗണേശോത്സവം നടത്തിവരുന്നു. എന്നാൽ ഇത്തവണ ഇവിടെ പ്രതിഷ്ഠിക്കാൻ പോകുന്നത് സർവ്വമതസ്ഥകർക്കും അനുഗ്രഹം ചൊരിയുന്ന വിനായകനെയാണ്. മുസ്ലീം ദമ്പതികളായ സാബുബുദ്ദീനും സൽമയും 25,000 കൂറ്റൻ ഗണേശ വിഗ്രഹങ്ങളാണ് ഇത്തവണ സേവാസംഘത്തിന് നിർമ്മിച്ചു നൽകിയത്.
നദാഫ് എന്ന മുൻ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം . ഇതുകൂടാതെ വിഗ്രഹപ്രതിഷ്ഠാ അലങ്കാര ജോലികൾക്കും അദ്ദേഹം തന്നെ മുന്നിൽ നിൽക്കുന്നു. ഇത് മാത്രമല്ല, ഒരു മുസ്ലീം സംഘടനകളുടെ എതിർപ്പും കൂടാതെ വിവാദ സംഭവങ്ങളൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ ഈദ്ഗാ മൈതാനിയിൽ ഗണേശ വിഗ്രഹം സ്ഥാപിക്കാൻ മെട്രോപൊളിറ്റൻ കോർപ്പറേഷൻ അനുമതി നൽകുന്നത് ഇതാദ്യമാണ്. കൂടാതെ, പോലീസ് വകുപ്പും കോർപ്പറേഷനും ചേർന്ന് നടത്തിയ സമാധാന യോഗത്തിൽ ഹിന്ദു, മുസ്ലീം സമുദായങ്ങളിലെ സംഘടനകളും നേതാക്കളും സ്വതന്ത്രമായി പങ്കെടുക്കുകയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.