റിലീസ് ദിവസം വമ്പൻ ഓപ്പണിംഗ് ലഭിച്ച വിജയിയുടെ GOAT ന് ബോക്സോഫീസിൽ തളർച്ച. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 44 കോടി നേടിയ ചിത്രത്തിന് രണ്ടാം ദിനത്തിൽ 42 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 25.5 കോടിയെ നേടാനായുള്ളു. എല്ലാ ഭാഷകളിൽ നിന്നുള്ള കളക്ഷനും ചേർത്ത് സാക്നിൽക് ആണ് കണക്ക് പുറത്തുവിട്ടത്. രണ്ടുദിവസം കൊണ്ട് 69.5 കോടിയാണ് വെങ്കട് പ്രഭു ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്.
ആഗോള തലത്തിൽ 155 കോടിയാണ് കളക്ഷൻ. വരും ദിവസങ്ങളിൽ ചിത്രം വീണ്ടും കൂപ്പുക്കുത്തുമെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 400 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവെന്നാണ് വിവരം. മുടക്കുമുതൽ തിരിച്ചുപിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. എജിഎസ് എൻ്റർടൈൻമെൻ്റിന്റെ ഏറ്റവും ചെലവേറിയ ചിത്രമാണിത്.
കർണാടകയിൽ ആദ്യ ദിനം പത്തുകോടി ലഭിച്ച ചിത്രത്തിന് രണ്ടാം ദിനത്തിൽ നേടാനായത് 3.25 കോടിയാണ്. ആന്ധ്ര-തെലങ്കാനയിൽ 3.75 കോടിയെന്നത് 1.75 കോടിയായി കുറഞ്ഞു. തമിഴ്നാട്ടിലെ കളക്ഷൻ 29.5 കോടിയിൽ നിന്ന് 21.5 ആയി. കേരളത്തിലും വ്യത്യസ്തമല്ല ആദ്യ ദിനം 5.75 കോടി നേടിയെങ്കിൽ രണ്ടാം ദിനം 1.5 കോടിയിലേക്ക് വീണു. ശേഷിക്കുന്ന സംസ്ഥാനങ്ങളിൽ മൂന്ന് കോടി ആദ്യ ദിനം നേടിയങ്കിൽ രണ്ടാം ദിവസം 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.