ദുബായ്: യുഎഇയുടെ കിഴക്കൻ മേഖലയിലും അൽ ഐനിലും കാറ്റിനും മഴയ്ക്കും സാധ്യത. കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ആയേക്കും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും സൈൻ ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കണമെന്നും അബുദാബി പൊലീസ് ആവശ്യപ്പെട്ടു.
രാജ്യത്ത് ചൂട് കുറഞ്ഞുവരുന്നതിനാൽ മാസാവസാനത്തോടെ വേനൽ വിടപറയുമെന്ന കണക്കുകൂട്ടലിലാണ് ഗൾഫ് ജനത. വേനൽചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈൽ നക്ഷത്രം ഉദിച്ചതിന് പിന്നാലെ ഗൾഫിൽ ഇപ്പോൾ സുഫ്രിയ’ എന്നറിയപ്പെടുന്ന പരിവർത്തന സീസണാണ്. സെപ്റ്റംബർ 23 മുതൽ പകലിനും രാത്രിയ്ക്കും ഒരേ ദൈർഘ്യമായിരിക്കും.