തമിഴ് നടൻ ജയം രവിയും വിവാഹമോചനത്തിലേക്ക്. ഭാര്യ ആരതിയുമായുള്ള വേർപിരിയൽ താരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി നടൻ വ്യക്തമാക്കിയത്. ഗോസിപ്പുകളും വ്യാജ കഥകളും പ്രചരിപ്പിക്കരുതെന്നും ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്നും നടൻ വ്യക്തമാക്കി. വൈകാരികമായ കുറിപ്പിൽ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെയും സിനിമയിലും സിനിമയ്‌ക്ക് പുറത്തുമുള്ള യാത്രയെക്കുറിച്ചും രവി പറയുന്നുണ്ട്. സ്നേഹിക്കുന്നതിനും മനസിലാക്കുന്നതിനും ആരാധകർക്ക് നടൻ നന്ദി പറയുന്നുമുണ്ട്.
കുറച്ചുനാളായി ദമ്പതികളുടെ വേർപിരിയൽ അഭ്യൂഹം സോഷ്യൽ മീഡിയയിൽ ശക്തമായി ഉയർന്നിരുന്നു. 2009 വിവാഹിതരായ ദമ്പതികൾക്ക് ആരവ്, അയാൻ എന്നീ രണ്ടു മക്കളുമുണ്ട്. ഇതിൽ അയാൻ ബാലതാരമായി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ആരതി നേരത്തെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതോടെയാണ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
Grateful for your love and understanding.
Jayam Ravi pic.twitter.com/FNRGf6OOo8
— Jayam Ravi (@actor_jayamravi) September 9, 2024















