രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം വേട്ടയന്റെ ആദ്യ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യരുടെയും രജനികാന്തിന്റെയും തകർപ്പൻ ഡാൻസ് പെർഫോർമൻസാണ് വീഡിയോ ഗാനത്തിലുള്ളത്. മലയാളവും തമിഴും കലർന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്.
ആഘോഷത്തിന്റെ പശ്ചാത്തലമാണ് ഗാനത്തിലുള്ളത്. സൂപ്പർ സുബു, വിഷ്ണു എടവൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കളർഫുൾ പശ്ചാത്തലത്തിലൊരുങ്ങിയ വീഡിയോ ഗാനം ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ആരാധകരുടെ ആവേശം കൂട്ടുന്നതിനായി ഉഗ്രൻ വിഷ്വൽ ട്രീറ്റും ഗാനത്തിൽ ഒരുക്കിയിട്ടുണ്ട്.
രജനികാന്തിന്റെ ജയിലർ എന്ന സിനിമയിലെ മനസിലായോ എന്ന വാചകം ഏറെ ശ്രദ്ധേയമായിരുന്നു. അത് രജനികാന്ത് ചിത്രത്തിൽ വീണ്ടും ഗാനമായി എത്തിയതോടെ ആരാധകർക്കിടയിലും ആഘോഷമായി. അന്തരിച്ച ഗായകൻ മലേഷ്യ വാസുദേവന്റെ ശബ്ദം എഐ സാങ്കേതികവിദ്യയിലൂടെ ഉപയോഗിച്ചതും ഏറെ ചർച്ചയാകുകയാണ്.
യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒക്ടോബർ 10-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അമിതാഭ് ബച്ചൻ, റാണാ ദഗ്ഗുബതി, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.