തിരുവനന്തപുരം: ശ്രീനിവാസനുമായുള്ള ബന്ധത്തിൽ എനിക്കാെരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്ന് മോഹൻലാൽ. അദ്ദേഹത്തിനും ഉലച്ചിലൊന്നുമില്ലെന്ന് അടുത്തിടെ സംസാരിച്ചപ്പോൾ വ്യക്തമായെന്നും നടൻ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ശ്രീനിവാസൻ എന്തോ പറയാൻ ശ്രമിച്ചു, വന്നത് മറ്റൊരു രീതിയിൽ ആയി പോയതാകാം.
ഒരുമിച്ച് ഞങ്ങൾ വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ചെയ്യാനിരുന്നതാണ്. പക്ഷേ അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം അത് നടക്കാതെ പോവുകയായിരുന്നു. ആ ചിത്രത്തിൽ പ്രണവിന്റെയും ധ്യാനിന്റെയും പ്രായമേറിയ ഭാഗം ഞങ്ങളായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ മകൻ വളരെയധികം താത്പര്യം പ്രകടിപ്പിച്ച് കഥ പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു എനിക്കതിൽ പ്രയാസമില്ല, അഭിനയിക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അനാരോഗ്യമാണ് തടസമായത്. ഞങ്ങൾ മുൻപും ദിവസും സംസാരിക്കുന്ന ആളുകളായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ കാര്യം എപ്പോഴും അന്വേഷിക്കാറുണ്ട്.
പ്രിയനെയോ സത്യൻ അന്തിക്കാടിനോടോ അദ്ദേഹത്തിന്റെ മകനോടോ അന്വേഷിക്കും. എപ്പോഴും എന്റെ വീട്ടിൽ വരുന്ന കുട്ടിയാണ് കുടുംബവുമായി ഏറ്റവും അടപ്പമുള്ള കുട്ടിയാണ്. എനിക്ക് അദ്ദേഹത്തിനോട് ഒരു തരത്തിലുള്ള നീരസവുമില്ല. എന്തിനാണ് ഒരു നീരസം കാെണ്ടു നടക്കുന്നത്.”—മോഹൻലാൽ പറഞ്ഞു.















