ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)ൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായിതുടരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് സിപിഎം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ന്യുമോണിയക്ക് സമാനമായ നെഞ്ചിലെ അണുബാധയെ തുടർന്ന് ഓഗസ്റ്റ് 19 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
‘ഡോക്ടർമാരുടെ ഒരു മൾട്ടി ഡിസിപ്ലിനറി ടീം അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, ആരോഗ്യനില ഇപ്പോൾ ഗുരുതരമാണ്,’ ചൊവ്വാഴ്ച മാർക്സിസ്റ്റ് പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
1992 മുതൽ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ് യച്ചൂരി . 2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.