പാലക്കാട്: ചെമ്മണാമ്പതിയിൽ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പിൽ നിന്ന് 3000-ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ രാകേഷ്. എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്
എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. തോപ്പിൽ പലയിടത്തായി 100-ലധികം കന്നാസുകൾ കുഴിച്ചിട്ടിരുന്നു.
സ്പിരിറ്റ് കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും എക്‌സൈസ് സംഘം പറഞ്ഞു. പ്രദേശത്തെ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.