സൂററ്റ് : വന്ദേ ഭാരത് ട്രെയിനിൽ മോഷണം നടത്തിയ കേസിലെ പ്രതി ഷഹബാസ് അലി ഗുജറാത്തിൽ അഹമ്മദാബാദ് റെയിൽവേ പോലീസിന്റെ പിടിയിലായി. ഇയാൾ ഇന്ത്യൻ ആർമിയിലെ മേജറാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഹർഷിത് ചൗധരി എന്ന പേരിൽ വ്യാജ ഐഡൻ്റിറ്റി ഉണ്ടാക്കുകയും ചെയ്തിരുന്നു . ഇയാളിൽ നിന്ന് മറ്റ് രേഖകളും സൈനിക തിരിച്ചറിയൽ കാർഡും കണ്ടെത്തി.
ദിവസങ്ങൾക്ക് മുൻപാണ് ഗുജറാത്തിലെ വന്ദേ ഭാരത് ട്രെയിനിൽ നിന്ന് സ്യൂട്ട്കേസ് മോഷ്ടിക്കപ്പെട്ടത്. തുടർന്ന് അഹമ്മദാബാദ് റെയിൽവേ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മോഷ്ടിച്ച സ്യൂട്ട്കേസുമായി നിൽക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി പരിശോധിച്ചു. സീറ്റ് ബുക്കിംഗിനായി ഉപയോഗിച്ച രേഖകൾ പ്രകാരം രാജസ്ഥാനിലെ ഹർഷിത് ചൗധരിയാണെന്ന് തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുൻപ് ഇയാളെ അറസ്റ്റ് ചെയ്തു . തുടർന്ന് അഹമ്മദാബാദിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ പേര് ഷഹബാസ് മുഷ്താഖ് അലി ഖാൻ എന്നാണെന്ന് കണ്ടെത്തിയത്.
ഹർഷിത് ചൗധരിയുടെ പേരിൽ വ്യാജ ആധാർ കാർഡും നേടിയിരുന്നു. ഇതേക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന്, താൻ യഥാർത്ഥത്തിൽ ഉത്തർപ്രദേശിലെ അലിഗഡ് ജില്ലക്കാരനാണെന്നും മൗലാന ആസാദ് നഗറിലാണ് താമസിച്ചിരുന്നതെന്നും ഇയാൾ സമ്മതിച്ചു.