കാത്തിരിന്നു ലഭിച്ച അവസരത്തിൽ തിളങ്ങനാകാതെ മലയാളി താരം സഞ്ജു സാംസൺ. ദുലീപ് ട്രോഫി അരങ്ങേറ്റത്തിലാണ് ഇന്ത്യ ഡിയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ നിരാശപ്പെടുത്തിയത്. ആറു പന്ത് നേരിട്ട താരം ഒരു ഫോറടക്കം അഞ്ചു റൺസ് മാത്രാം നേടിയാണ് കൂടാരം കയറിയത്. അക്വിബ് ഖാന്റെ പന്തിൽ പ്രസിദ്ധ് കൃഷ്ണ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ടീം തകർച്ചയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു സഞ്ജുവിന്റെ പുറത്താകൽ.
പുൾ ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്താകുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീം 110 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായ നിലയിലാണ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഡക്കായി. 60 റൺസുമായി ദേവ് ദത്ത് പടിക്കലും 3 റൺസുമായി സരൺഷ് ജെയിനുമാണ് ക്രീസിൽ. ഇന്ത്യ എയ്‌ക്കായി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ അക്വിബ് ഖാൻ രണ്ട വിക്കറ്റും വീഴ്‌ത്തി. അവർ ഒന്നാം ഇന്നിംഗ്സിൽ 290 റൺസ് നേടിയിരുന്നു.
Sanju Samson again had a very poor show in the Duleep Trophy.Scored only 5.He is not the first choice player and he can’t waste opportunities like this
What a poor shot By Sanju Samson 😭😭#SanjuSmson #DuleepTrophy #BCCI #INDvsBAN pic.twitter.com/lyiIhJ6WZ2
— JassPreet (@JassPreet96) September 13, 2024