ബെംഗളൂരു : ലൗ ജിഹാദിന് ഇരയാകാതിരിക്കാൻ ഗണപതിയുടെ സന്നിധിയിൽ പ്രതിജ്ഞയെടുത്ത് യുവതികൾ. ഗദഗ് ബെറ്റഗേരിയിലെ നൂറു കണക്കിന് ഹിന്ദു പെൺകുട്ടികളും സ്ത്രീകളും മാതാപിതാക്കളുമാണ് ലൗ ജിഹാദിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്നത് .
ക്രാന്തി സേനയാണ് മഹാഗണപതിയ്‌ക്കായി ഗഡാഗിലെ ബെറ്റഗേരിയിലെ ടെർണൽ പട്ടണത്തിൽ പൂജാപന്തൽ ഒരുക്കിയത് . ഗണപതി പ്രതിഷ്ഠയുടെ ഭാഗമായി ഹിന്ദു ധർമ്മ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഹിന്ദു യുവതികൾ ലൗ ജിഹാദിന് ഇരകളാകാതിരിക്കാൻ ബോധവൽക്കരണം നടത്തിയത്.
ഒപ്പം ലൗജിഹാദിൽ കുടുങ്ങില്ലെന്ന് മഹാഗണപതിയുടെയും , ശ്രീരാമദേവന്റെയും പേരിൽ യുവതികൾ പ്രതിജ്ഞ എടുത്തു . ഒട്ടേറെ ലൗജിഹാദ് കേസുകൾ നടന്ന നഗരമാണ് ഗദഗ് , ഹൂബ്ലി എനിവ .തുടർന്നാണ് ഹിന്ദു സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
ഹിന്ദു സമൂഹത്തിലെ യുവതികൾ ലൗ ജിഹാദിന്റെ ഇരകളാണെന്ന് മനസ്സിലാക്കിയാൽ ഹിന്ദു സമൂഹത്തിലെ യുവാക്കളും ഇത് തടയണം, എങ്കിൽ മാത്രമേ ഹിന്ദു സനാതന ധർമ്മം നിലനിൽക്കൂ. അതിനാലാണ് ക്രാന്തി സേനയുടെ നേതൃത്വത്തില് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചതെന്ന് ക്രാന്തി സേന പ്രസിഡൻ്റ് ബാബു ബകലെ പറഞ്ഞു.