ഇന്ത്യൻ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, അക്കൗണ്ടന്റ്, സൂപ്പർ വൈസർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8113 ഒഴിവുകളാണുള്ളത്. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ബിരുദമാണ് യോഗ്യത. ജൂനിയർ അക്കൗണ്ട് അസിസ്റ്റൻഡ്, സീനിയർ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഇംഗ്ലീഷ്, ഹിന്ദി ടൈപ്പിംഗും അറിഞ്ഞിരിക്കണം. എസ്.സി, എസ്.ടി, സ്ത്രീകൾ എന്നിവർക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി www.rrbchennai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.