ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ പരീക്ഷയില്ലാതെ ജോലി. പത്താം ക്ലാസ്, ഐടിഐ യോഗ്യതയുള്ളവർക്ക് വിവിധ ട്രേഡുകളിൽ അപ്രൻ്റീസ് തസ്തികയിലേക്ക് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെൻ്റ് സെൽ അപേക്ഷ ക്ഷണിച്ചു. 3,115 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
15-നും 24-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. പട്ടികവർഗക്കാർക്കും വനിതകൾക്കും അപേക്ഷ ഫീസില്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധമിങ്ങനെ…
- ഔദ്യോഗിക വെബ്സൈറ്റായ er.indianrailways.gov.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അപേക്ഷ പൂർത്തിയാക്കുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ടെടുക്കുക