'തെർമോകോൾ പ്ലേറ്റിലെ' കാടമുട്ട ഫ്രൈ ഫെയ്മസാക്കാൻ മുഹമ്മദ് റിയാസ്; നിയമലംഘനം ഓർമിപ്പിച്ച് ശുചിത്വ മിഷൻ ജീവനക്കാരൻ; വിമർശന ശരങ്ങൾ ഏറ്റുവാങ്ങി മന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തെർമോകോൾ പ്ലേറ്റിലെ’ കാടമുട്ട ഫ്രൈ ഫെയ്മസാക്കാൻ മുഹമ്മദ് റിയാസ്; നിയമലംഘനം ഓർമിപ്പിച്ച് ശുചിത്വ മിഷൻ ജീവനക്കാരൻ; വിമർശന ശരങ്ങൾ ഏറ്റുവാങ്ങി മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 08:35 am IST
Facebook
Twitter
WhatsAppTelegram

വയനാടാൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി സമൂഹമാദ്ധ്യമങ്ങളിൽ‌ പങ്കുവച്ചൊരു ചിത്രമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കിയിരിക്കുന്നത്. താമരശേരി ചുരത്തിലെ കാടമുട്ട ഫ്രൈയെ ഒന്ന് ഫേമസാക്കാൻ പോയ മന്ത്രി സഖാവിനെ നിയമം ഓർമപ്പെടുത്തുകയാണ് ശുചിത്വ മിഷൻ ജീവനക്കാരൻ. തെർമോകോൾ പ്ലേറ്റിൽ വിളമ്പിയ കാടമുട്ട ഫ്രൈയാണ് പണി നൽകിയത്.

‘താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?’ എന്ന ചോദ്യവുമായാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. കാടമുട്ട കൊടുക്കുന്നതിന് സർക്കാർ വർഷങ്ങൾക്ക് മുൻപ് നിരോധിച്ച തെർമോകോൾ‌ പ്ലേറ്റിലാണോ എന്ന സംശയം മന്ത്രിയുടെ ശ്ര​ദ്ധയിൽപെടുത്താൻ ആ​ഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് കമൻ്റ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിലുള്ള സ്ക്വാഡിലെ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമറാണ് കമൻ്റിലൂടെ നിയമലംഘനം ഓർ‌മ്മപ്പെടുത്തിയത്.

തെർമോകോൾ ഉൾപ്പടെയുള്ള ഒറ്റത്തവണ ഉപയോ​ഗ വസ്തുക്കൾ സൂക്ഷിക്കുന്നത് കുറ്റകരമാണ്. ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും പിഴ ചുമത്തേണ്ട കുറ്റമാണ്. മൂന്നാം തവണ അരലക്ഷം രൂപ പിഴ ചുമത്തുന്നതിനൊപ്പം ലൈസൻസും റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ആരോ​ഗ്യത്തിന് ഹാനികരമായ തെർമോകോൾ മാലിന്യം ഹോട്ടലുകളിൽ നിന്ന് ​ഗാർബേജ് ബാ​ഗിൽ കെട്ടി ചുരത്തിൽ തള്ളുന്ന പതിവുമുണ്ടെന്നും അജയകുമാർ പറയുന്നു.

തെർമോകോൾ കത്തിക്കാനോ ജൈവ മാലിന്യം പോലെ സംസ്കരിക്കാനോ കഴിയില്ല. ഭക്ഷണാവശിഷ്ടങ്ങൾ പുരണ്ടതിനാൽ റീസൈക്ലിം​ഗും സാധിക്കില്ല. നിരോധിത, ഒറ്റത്തവണ ഉപയോ​ഗിക്കുന്ന സാധനങ്ങൾ കണ്ടെത്തി പിഴ ചുമത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളിലെ വിജിലൻസ് സ്ക്വാഡുകളാണ്. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പറഞ്ഞാണ് കമൻ്റ് അവസാനിക്കുന്നത്.

ഇതിന് പുറമേ നിരവധി കമൻ്റാണ് പോസ്റ്റിന് ലഭിക്കുന്നത്. വിൽപന നടക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നും പൊലീസ് ഫൈൻ ഈടാക്കുന്നുവെന്നും കമൻ്റ് ബോക്സിൽ നിരവധി പേർ പരാതിപ്പെടുന്നു. ഏതേ വഴിയാണ് മന്ത്രി സഞ്ചരിച്ചതെന്നും കുന്നംകുളം വഴിയാണോ പോയത് എന്ന് തുടങ്ങി നിരവധി കമൻ്റുകളും പോസ്റ്റിലുണ്ട്.

Tags: muhammad riyasThermocol Plateശുചിത്വ മിഷൻ ജീവനക്കാരൻകാടമുട്ട ഫ്രൈ
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies