ക്വാഡ് ഉച്ചകോടിയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ പ്രധാന ചർച്ചാവിഷയമാകും; പ്രധാന അജണ്ടകളിലൊന്നാണെന്ന് വൈറ്റ് ഹൗസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്വാഡ് ഉച്ചകോടിയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ പ്രധാന ചർച്ചാവിഷയമാകും; പ്രധാന അജണ്ടകളിലൊന്നാണെന്ന് വൈറ്റ് ഹൗസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 06:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഈ മാസം 21ന് ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ചൈന സൃഷ്ടിക്കുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചയും പ്രധാന അജണ്ടയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി. ചൈനയുടെ ഭാഗത്ത് നിന്ന് ഉയരുന്ന വെല്ലുവിളികൾ ചർച്ച ചെയ്തില്ലെങ്കിൽ അത് തീർത്തും നിരുത്തരവാദപരമായ തീരുമാനം ആയിരിക്കുമെന്നും ജോൺ കിർബി പറയുന്നു

തായ്‌വാൻ കടലിടുക്കിന്റെ പേരിലുള്ള പ്രശ്‌നം, ഇന്തോ-പസഫിക് മേഖല, മറ്റ് രാജ്യങ്ങൾക്ക് മേലുള്ള ചൈനയുടെ സൈനിക നടപടികൾ, വ്യാപാരം തുടങ്ങീ നിരവധി ഗൗരവമേറിയ പല വിഷയങ്ങളിലും ചർച്ചകൾ നടക്കുമെന്നും, ഇവയെല്ലാം നിലവിൽ വളരെ അധികം പ്രസക്തിയുള്ള വിഷയങ്ങളാണെന്നും ജോൺ കിർബി പറയുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് നാലാമത് ഇൻ പേഴ്സൺ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും.

ഓരോ രാജ്യങ്ങൾക്കും ചൈനയുമായി വ്യത്യസ്ത തലങ്ങളിലുള്ള ബന്ധമായിരിക്കുമെന്നും കൂടുതൽ തീരുമാനങ്ങൾ ചർച്ചയ്‌ക്ക് ശേഷം മാത്രം പുറത്ത് വിടുമെന്നും ജോൺ കിർബി വ്യക്തമാക്കി. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഓരോ നേതാക്കളുമായും ബൈഡൻ വ്യക്തിപരമായും കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ ഈ കൂടിക്കാഴ്ചകളിൽ ചർച്ചയാകും. ഇത്തവണത്തെ ഉച്ചകോടിക്ക് ശേഷം ക്വാഡിന്റെ പ്രാധാന്യം വർദ്ധിക്കുന്ന കാഴ്ചയ്‌ക്കാകും ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ജോൺ കിർബി കൂട്ടിച്ചേർത്തു.

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഈ മാസം 21നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് തിരിക്കുന്നത്. ഡെലവെയറിലെ വിൽമിംഗ്ടണിലാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ജപ്പാന്റെ ഫ്യുമിയോ കിഷിദയും ഇക്കുറി സ്ഥാനം ഒഴിയുന്നതിനാൽ ക്വാഡ് സഖ്യത്തിലെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനം ആണിത്. ക്വാഡ് സഖ്യം രൂപീകരിച്ചിട്ട് 20 വർഷം തികയുന്നു എന്ന പ്രത്യേകതയും ഡെലവെയറിൽ നടക്കുന്ന ഉച്ചകോടിക്കുണ്ട്.

 

 

 

Tags: ChinaWHITE HOUSEQuad summitFEATURED2High On AgendaJohn Kirb
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies